അമലാ പോളിന്റെ രണ്ടാം വിവാഹം; വൈറലായി വിവാഹ ചിത്രങ്ങള്‍
നടി അമല പോളിന്റെ രണ്ടാം വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിവഴി പ്രചരിക്കുന്നത്. അമല പോളും ഗായകനായ ഭവ്നിന്ദര്‍ സിങും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഭവ്നിന്ദര്‍ സിങാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ അമലയ്ക്ക് ഭവ്നിന്ദര്‍ സിന്ദൂരം ചാര്‍ത്തുന്ന ചിത്രവും ഇരുവരും ചുംബിക്കുന്ന ചിത്രവും വൈറലായതോടെ, നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായെത്തിയത്.

''ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ചും. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ അമല തുറന്നു പറഞ്ഞിരുന്നു'. ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014-ലായിരുന്നു അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത് . പക്ഷേ ഒരു വര്‍ഷം തികയുമ്പോഴേക്കും ഇരുവരും നിയമപരമായി വേര്‍ പിരിഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ വിജയ് രണ്ടാമതും വിവാഹിതനായി.

