മുഖക്കുരു മാറ്റാന്‍ ടൂത്ത്‌പേസ്റ്റിനാകുമോ? വീട്ടില്‍ ചെയ്യാവുന്ന പത്ത് മാര്‍ഗ്ഗങ്ങള്‍

മുഖക്കുരു മാറ്റാന്‍ ടൂത്ത്‌പേസ്റ്റിനാകുമോ? വീട്ടില്‍ ചെയ്യാവുന്ന പത്ത് മാര്‍ഗ്ഗങ്ങള്‍

'യുനോ സരസു നീയാണ് ഇന്നു മുതല്‍ എന്റെ ബ്യൂട്ടീഷ്യന്‍'...  മഴവില്‍ മനോരമയിലെ  നായിക നായകന്‍ പരിപാടി കണ്ടവരൊന്നും ബ്യൂട്ടീഷ്യനായ സരസുവിനെ മറക്കാനിടയില്ല. മുഖക്കുരു മാറ്റാനായി പേസ്റ്റ് ഫേഷ്യലാണ് സരസു പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട പ്രേക്ഷകരില്‍  ചിലര്‍ക്കെങ്കിലും മനസ്സില്‍ ഒരു സംശയം വന്നേക്കാം  മുഖക്കുരുവില്‍ പേസ്റ്റ് പ്രവര്‍ത്തിക്കുമോ എന്ന്. എന്നാൽ  അത് തെറ്റാണ്. ടൂത്ത്‌പേസ്റ്റ്  ഉപയോഗിക്കുന്നത് പല്ലുകളുടെ സംരക്ഷണത്തിനും ശുചിത്വത്തിനും വേണ്ടിയാണ്. ഇതൊരിക്കലും  മുഖക്കുരുവിന് ഫലപ്രദമല്ല. മുഖത്ത് പേസ്റ്റ് പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ടൂത്ത്‌പേസ്റ്റില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആന്റിമൈക്രോബയല്‍ ഏജന്റാണ് ട്രൈക്ലോസന്‍. ഇത് ചര്‍മ്മം വരണ്ടതാക്കുന്നു.

മുഖക്കുരു വരാനുള്ള പ്രധാന കാരണം ബാക്ടീരിയകളാണ്. അതിനെ ഇല്ലായ്മ ചെയ്യാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിക്കുക.  വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കുക. മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ വീട്ടില്‍ത്തന്നെ ചെയ്യാന്‍ കഴിയുന്ന 10 മാര്‍ഗ്ഗങ്ങള്‍ അറിയാം.

1.ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകിയശേഷം രണ്ട് സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്തിളക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. ഇതു രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരു ഇല്ലാതാക്കാം

2. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. 

3. മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.

4. മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുക. ഇത് പടരാതിരിക്കാന്‍ സഹായിക്കും.

5. തേന്‍  ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക മുഖക്കുരു കുറയാന്‍ സഹായിക്കുന്നു.
6. എണ്ണമയമാണ് മുഖക്കുരുവിനെ കൊണ്ടുവരുന്നത്. ഇതൊഴിവാക്കാന്‍ ശര്‍ക്കര തേക്കുന്നതും ഗുണം ചെയ്യും. മാസത്തില്‍ രണ്ട് തവണ  ശര്‍ക്കര ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

7. മുഖക്കുരു പടരാതിരിക്കാന്‍ പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

8. മുഖക്കുരു വല്ലാതെ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

9. ഭക്ഷണക്രമീകരണം ശീലമാക്കുക. പഞ്ചസാര നിറഞ്ഞ ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഒപ്പം വറുത്തതും പൊരിച്ചതും നിശ്ശേഷം ഉപേക്ഷിക്കാം. പഴങ്ങള്‍ ധാരാളമായി കഴിക്കുക. മുഖം എപ്പോഴും തണുപ്പിക്കുക.

10. മുഖസൗന്ദര്യം നിലനിര്‍ത്താന്‍ ദിവസവും എട്ട് മുതല്‍ പത്തു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതു ശീലമാക്കുക

Read more topics: # pimples,# toothpaste,# beauty
using toothpaste on pimples is not healthy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES