മനുഷ്യന് ദോഷമെങ്കിലും പ്രകൃതിയുടെ സുഹൃത്തായി കൊറോണ; കൊവിഡ് കാലഘട്ടം പരിസ്ഥിതിക്ക് എങ്ങനെ ഗുണകരമാവുന്നു? 

മനുഷ്യന് ദോഷമെങ്കിലും പ്രകൃതിയുടെ സുഹൃത്തായി കൊറോണ; കൊവിഡ് കാലഘട്ടം പരിസ്ഥിതിക്ക് എങ്ങനെ ഗുണകരമാവുന്നു? 

കൊറോണ വൈറസ് ആഗോള പകര്‍ച്ചവ്യാധിയായി മാറി കഴിഞ്ഞിരിക്കുകയാണ്.  ചൈനയില്‍ നിന്ന് ആരംഭിച്ച്  വൈറസ് ഇപ്പോള്‍ ഏകദേശം 17 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. കൊറോണ വ്യാപനത്തില്‍ ഭയന്ന് ലോകമെമ്പാടുമുള്ള ജനങ്ങള്‍  സാമൂഹിക അകലം  പാലിച്ചു സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. പുറം ലോകവുമായി ബന്ധപ്പെടാതെയുള്ള  ജനങ്ങളുടെ ഈ ക്വാറന്റൈന്‍ കാലം  പ്രകൃതിക്കും കാലാവസ്ഥയ്ക്കും എങ്ങനെയെല്ലാം ഗുണകരമാവും എന്ന് പരിശോധിക്കാം. 

1. വെനീസിലെ തെളിഞ്ഞ ജലം

ആദ്യമായി  വെനീസിലെ കനാലുകളാണ്, ഏതാണ്ട് 60 വര്‍ഷത്തിനിപ്പുറം ആദ്യമായാണ് വെനീസിലെ കനലുകള്‍ ശൂന്യമാകുന്നത്. ലോക്ക് ഡൗണില്‍ ആയതിനാല്‍  കനലുകളിലൂടെയുള്ള ബോട്ട് ഗതാഗതം ഇല്ലാതാവുന്നു. ഇതിലൂടെ  ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടില്ല എങ്കിലും അവശിഷ്ടങ്ങള്‍ ജലത്തിന്റെ ഉപരിതലത്തില്‍ ദൃശ്യമാകില്ല എന്നത് ഒരു വലിയ കാര്യമാണ്.

2. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയുന്നു. 

നിരീക്ഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു മാറ്റം ഈ സമയങ്ങളില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍  കുറഞ്ഞു എന്നതാണ്. കാര്‍ബണ്‍ ബ്രീഫ്  നടത്തിയ പഠനപ്രകാരം പ്രധാന വ്യാവസായിക മേഖലകള്‍ ഉല്‍പാദിപ്പിക്കുന്ന  ഹരിത ഗൃഹ വാതകങ്ങള്‍  15% മുതല്‍ 40% വരെ കുറഞ്ഞിട്ടുണ്ട്, കഴിഞ്ഞ ഏതാനും ആഴ്ചകളായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ 25 ശതമാനം കുറവുണ്ട്. നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് മുമ്പത്തേതിനേക്കാള്‍ കുറവാണെന്ന് കാണിക്കുന്ന ചൈനയുടെ രണ്ട് ചിത്രങ്ങളും നാസ പുറത്തുവിട്ടിരുന്നു. 

3. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു 

രാജ്യങ്ങളും നഗരങ്ങളും വര്‍ക്ക് ഫ്രം ഹോം രീതി  സ്വീകരിച്ച് സാമൂഹിക അകലത്തിലാണ്. ജനങ്ങള്‍ക്ക്  യാത്ര ചെയേണ്ടതിന്റെ  ആവശ്യകത ഗണ്യമായി കുറഞ്ഞു. കൊളംബിയ യൂണിവേഴ്‌സിറ്റി  ഗവേഷകര്‍  പറയുന്നത് പ്രകാരം ന്യൂയോര്‍ക്കിലെ  ട്രാഫിക് ലെവല്‍ 35 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ എന്നിവയില്‍ കുറവുണ്ടായതായും അവരുടെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.ചൈനയിലും ഇതേ മാറ്റം  സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. 

4. വ്യോമയാന വ്യവസായം

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നതില്‍  ഏറ്റവും വലിയ പങ്ക് വ്യോമയാന വ്യവസായത്തിനുണ്ട്.  ആഗോളതലത്തില്‍ ഇത് ഏകദേശം 2.4 ശതമാനം വരും. കൊറോണ പ്രതിസന്ധി മൂലം  അതിര്‍ത്തി അടച്ചുപൂട്ടാന്‍ രാജ്യങ്ങള്‍  തീരുമാനിക്കുന്ന സാഹചര്യത്തില്‍, വ്യോമയാന വ്യവസായം തകര്‍ച്ചയിലാണ്. ഇത് പരിസ്ഥിതിക്ക് തികച്ചും പ്രയോജനകരമാണ്. 

ഈ മഹാമാരിയെ തുരത്തിയതിനു ശേഷം പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ പക്ഷേ ഈ മാറ്റങ്ങള്‍ എല്ലാം തകരും എന്നതാണ് ദുഃഖകരമായ മറ്റൊരു വിലയിരുത്തല്‍.

Read more topics: # Climate,# Ecosystem,# Corona Virus,# Corona,# Covid-19
How this lock-down is having unintended benefits for climate.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES