ക്വാറന്റൈന്‍ കാലത്ത് നിങ്ങളുടെ പങ്കാളിയുമായി നിരന്തരം കലഹിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും

ക്വാറന്റൈന്‍ കാലത്ത് നിങ്ങളുടെ പങ്കാളിയുമായി നിരന്തരം കലഹിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും

കോവിഡ് ഭീഷണിയില്‍  രാജ്യം പൂര്‍ണമായും ലോക്ക് ഡൗണിലാണ്. ഈ സമയങ്ങളില്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റു കുടുംബംഗാങ്ങളില്‍ നിന്നുമെല്ലാം  അകലം പാലിച്ചു സ്വയം ഒറ്റപ്പെട്ട്  വീടിനകത്ത് താമസിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് നമ്മള്‍.

ഇത് ഒരുപക്ഷേ നിങ്ങളുടെ പങ്കാളിയോട് കലഹിക്കുന്നതിനും വഴക്കിടുന്നതിനും നിരാശപ്പെടുന്നതിനുമെല്ലാം  കാരണമായേക്കാം 
അത് പല കരണങ്ങള്‍ കൊണ്ടാവാം. വിവാഹങ്ങള്‍ മാറ്റിവയ്ക്കുന്നു,  നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നു,  യാത്രാ പദ്ധതികള്‍ തകരുന്നു,  ജോലിക്കായി റൂമിലെ ഡെസ്‌ക് ആര്‍ക്കാണ് ലഭിക്കുക, ആരാണ് കട്ടിലില്‍ ഇരിക്കേണ്ടത്, അങ്ങനെ പല കാരണങ്ങള്‍. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ സ്‌നേഹിക്കുന്നു. എന്നാലും ഈ സമയങ്ങളില്‍ പക്ഷേ നിങ്ങള്‍ അവരെ അത്ര ഇഷ്ടപ്പെട്ടെന്നു വരില്ല. അതിനു പ്രധാന കാരണങ്ങള്‍ ഇതൊക്കെയാണ്.

1. നിങ്ങള്‍ ഒരുമിച്ച് വളരെയധികം സമയം ചെലവഴിക്കുന്നു.

പങ്കാളിയുമായി നിങ്ങള്‍ 24 മണിക്കൂറും വീട്ടില്‍ കുടുങ്ങുമ്പോള്‍ അവരുടെ പല പെരുമാറ്റവും രീതിയും നിങ്ങളെ അലോസരപെടുത്തും വെറുപ്പിക്കും.  ഇവിടെ നിങ്ങള്‍ക്ക്  അതില്‍ നിന്നും രക്ഷനേടാന്‍  ജോലിക്ക് പോകാനോ  സുഹൃത്തുക്കളെ കണ്ടുമുട്ടാനോ കഴിയില്ല. 

2. വര്‍ദ്ധിച്ച സമ്മര്‍ദ്ദം.

വരും ആഴ്ചകളില്‍,  മാസങ്ങളില്‍ എങ്ങനെയായിരിക്കും നമ്മുടെ ജീവിതം എന്ന്   ചിന്തിച്ചു പലരും സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ട് . വ്യത്യസ്ത ആളുകള്‍ക്ക് സമ്മര്‍ദ്ദം വ്യത്യസ്തമായി പ്രകടിപ്പിക്കാം. 

3. നിങ്ങളുടെ  വൈകാരിക ആവശ്യങ്ങള്‍ മാറുന്നു.

നിങ്ങളെ സന്തോഷിപ്പിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള ആളുകളുമായി ബന്ധപ്പെടാനും ബന്ധം നിലനിര്‍ത്താനും കഴിയാത്തതാണ് ഇതിനു കാരണം 

ക്വാറന്റൈന്‍  കാലത്ത്  നിങ്ങളുടെ നിങ്ങളുടെ ബന്ധം വിഘടിക്കാതിരിക്കാനും  നിങ്ങള്‍ ഒറ്റപ്പെടതിരിക്കാന്‍ വരും  ആഴ്ചകളിലും മാസങ്ങളിലും എന്തെല്ലാം ശീലമാക്കാം എന്ന് നോക്കാം: 

1. നിങ്ങള്‍ ഓര്‍ക്കേണ്ടത് ഇത് അപൂര്‍വമായ സമയമാണ്, നമുക്കെല്ലാവര്‍ക്കും പുതിയ വികാരങ്ങള്‍ അനുഭവപ്പെടും. നിങ്ങളെ പോലെ നിങ്ങള്‍ക് ചുറ്റുമുള്ളവരും പുറത്തുള്ളവരും ഇത് തന്നെയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. 

2. സ്വയം സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സമയവും സ്ഥലവും നിങ്ങള്‍ കണ്ടെത്തുക ഇതോടെ പങ്കാളിയുമായി വഴക്കിടുന്നത് കുറയ്ക്കാം. 

3. കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. ലൈംഗികത നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം സൂക്ഷിക്കാനും ഇത് നല്ലതാണ്. 

4. നിങ്ങള്‍ക്ക് ഈ സമയങ്ങളില്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച്  ആശയവിനിമയം നടത്തുക. പരസ്പരം മനസിലാക്കുക. ഇതിലൂടെയെല്ലാം നല്ലൊരു ക്വറന്റൈന്‍ സമയം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

Read more topics: # Corona Virus,# Corona,# Covid-19,# Relationship,# Isolation
How to make it smooth living with your partner in isolation?

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES