'കൊറോണ കാലത്തെ വണ്ടര്‍ വുമണും സൂപ്പര്‍മാനും നിങ്ങള്‍ തന്നെ'; ഹ്രസ്വ ചിത്രങ്ങളൊരുക്കി ഫെഫ്ക

'കൊറോണ കാലത്തെ വണ്ടര്‍ വുമണും സൂപ്പര്‍മാനും നിങ്ങള്‍ തന്നെ'; ഹ്രസ്വ ചിത്രങ്ങളൊരുക്കി ഫെഫ്ക

രാജ്യമൊന്നാകെ അടച്ചിടുമ്പോള്‍ കൊറോണയ്‌ക്കെതിരെ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമാവുകയാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് കൊവിഡ്-19 രോഗത്തിനെതിരെ സുരക്ഷ വേണം എന്ന സന്ദേശം മുന്നോട്ട് വെയ്ക്കുന്നത്. 

കൊറോണയ്‌ക്കെതിരെ സാമൂഹ്യ അകലം പാലിച്ച് ഓരോരുത്തരും മാതൃകയാവണമെന്നും അമാനുഷിക കാര്യങ്ങളല്ല മാനുഷികമായ ചെറിയ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളാണ് സൂപ്പര്‍ ഹീറോകള്‍ എന്ന സന്ദേശമാണ് ഹ്രസ്വചിത്രത്തിലൂടെ പുറത്ത് വിടുന്നത്. 

ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം ഇന്നലെയാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ''വണ്ടര്‍ വുമണ്‍ വനജ'' എന്ന് പേരിട്ട ചിത്രം ആളുകള്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. മുത്തുമണി നായികയായി എത്തിയ ചിത്രം നിത്യവേതനത്തിന് ജോലി ചെയ്യുന്നവരെ നമ്മള്‍ കൂടെ നിര്‍ത്തണമെന്നും, എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്നു. 

ഫെഫ്ക പുറത്ത് വിട്ട സൂപ്പര്‍മാന്‍ സദാനന്ദന്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രത്തില്‍ സംവിധായകനും നടനുമായ ജോണി ആന്റണിയാണ് പ്രധാന കഥാപാത്രം. നാട്ടില്‍ വന്നിട്ട് കുടുംബത്തിലെ കല്യാണത്തിന് പോകാതെ ക്വാരന്റൈനില്‍ കഴിയുന്ന സദാനന്ദന്‍ സൂപ്പര്‍ ഹീറോയായി സ്വയം മാറുന്നതാണ് ഹ്രസ്വചിത്രമാക്കിയിരിക്കുന്നത്. പുറം രാജ്യത്തു നിന്നെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്നും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പാടില്ലെന്നുമുള്ള സന്ദേശമാണ് ഈ ഹ്രസ്വചിത്രം നല്‍കുന്നത്. 

മൂന്നാമത്തെ  ഹ്രസ്വചിത്രം വണ്ടർ വുമൺ വിദ്യയിൽ അന്ന രേഷ്മ രാജൻ വിദ്യയാകുന്നതോടൊപ്പം മൃദുലയും അഭിനയിച്ചിട്ടുണ്ട്. വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന വിദ്യ ഈ കൊറോണ കാലത്ത് സംരക്ഷണ വസ്തുക്കൾ മറ്റുള്ളവർക്ക് വേണ്ടി കരുതി വെക്കുന്നിടത്താണ് വണ്ടർ വുമണായി മാറുന്നത്, മറ്റുള്ളവർ സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്നൊരു വലിയ സന്ദേശം ഈ  ഒരു മിനിറ്റ്  ദൈർഘ്യമുള്ള ചിത്രത്തിലൂടെ നൽകുന്നു.

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള എട്ടുചിത്രങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് അണിയറ പ്രവര്‍ത്തകള്‍ വ്യക്തമാക്കിയത്. വളരെ ലളിതമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം കേവലം മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹ്രസ്വചിത്രങ്ങളില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജിഷ വിജയന്‍, കുഞ്ചന്‍, അന്ന രേഷ്മ രാജന്‍, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയരാണ് അഭിനയിച്ചിരിക്കുന്നത്. 

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മറ്റു ഹ്രസ്വചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും. ചിത്രത്തിനായി സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും സൗജന്യമായാണ് സഹകരിച്ചത്. 

വണ്ടർ വുമൺ വനജ:

സൂപ്പർമാൻ സദാനന്ദൻ:

വണ്ടർ വുമൺ വിദ്യ:

Read more topics: # FEFKA,# Corona Virus,# Covid-19
FEFKA awareness short films against corona virus

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES