ഹോളിവുഡ് നടി ഡെബി മസാറിന് കൊവിഡ്; ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ
ലോകം മുഴുവന്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്ന രാജ്യങ്ങളുടെ എണ്ണം 188 ല്‍ കൂടുതലാണ്. നിരവധി കായിക താരങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ ദിനം പ്രതി കൂടിക്കൂടി വരികയാണ്.
ഹോളിവുഡ് നടി ഡെബി മസാറിനാണ് ഒടുവിലായി കൊവിഡ്-19 സ്ഥിരീകരിച്ചത്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഭര്‍ത്താവിനും മകള്‍ക്കുമായിരുന്നു ആദ്യം പനി ഉണ്ടായിരുന്നത്. പിന്നീട് അത് മാറിയിരുന്നു. ഇതിനു ശേഷമാണ് തനിക്ക് അസുഖം വന്നതെന്നും ടെസ്റ്റില്‍ തനിക്ക് കൊവിഡ്-19 പോസിറ്റീവാണെന്നും ഡെബി ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി അറിയിച്ചു.
RECOMMENDED FOR YOU:

