എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി; പ്രഭാസിനെക്കുറിച്ച് അനുഷ്‌ക ഷെട്ടി

എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി; പ്രഭാസിനെക്കുറിച്ച് അനുഷ്‌ക ഷെട്ടി

ബാഹുബലിക്ക്‌ ശേഷം സ്ഥിരമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുള്ള താരങ്ങളാണ് അനുഷ്‌ക ഷെട്ടിയും പ്രഭാസും. തങ്ങള്‍ നല്ല  സുഹൃത്തുക്കള്‍ മാത്രമാണെന്ന് പ്രഭാസും അനുഷ്‌കയും തുറന്ന് പറഞ്ഞിട്ടും വീണ്ടും ഇവരെക്കുറിച്ചുളള പ്രണയ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

Image result for anushka shetty

 

എന്നാല്‍ ഈയിടെ നടന്ന ഒരു അഭിമുഖത്തില്‍ പ്രഭാസ് തനിക്ക് മകനെപോലെയാണെന്നാണ് അനുഷ്‌ക പറഞ്ഞിരിക്കുന്നത്.പുതിയ ചിത്രമായ നിശബ്ദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രഭാസിനെക്കുറിച്ച് എന്തെങ്കിലും നല്ലത് പറയാന്‍  അവതാരക ആവശ്യപ്പെട്ടപ്പോഴാണ് അനുഷ്‌കയുടെ പ്രതികരണം.

Image result for anushka shetty

''എന്റെ മകനെ കുറിച്ചാണോ ഞാന്‍ പറയേണ്ടത്'' എന്നായിരുന്നു അനുഷ്‌കയുടെ ചോദ്യം. പിന്നീട്  അവന്‍ ജനങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് അനുഷ്‌ക മറുപടി കൊടുത്തു. പല കാര്യത്തിലും പ്രഭാസുമായി സാമ്യമുണ്ടല്ലോ എന്ന് ചോദ്യത്തിന്  ''കാരണം അവന്‍ എന്റെ മകനാണെന്ന്" ഒരേ മറുപടി ആവര്‍ത്തിക്കുകയായിരുന്നു അനുഷ്‌ക.

ഒടുവില്‍ മകനെ കുറിച്ച് വേണ്ട ,അമരേന്ദ്ര ബാഹുബലിയെ കുറിച്ച് പറയൂ എന്ന്  അവതാരക ചോദ്യം മാറ്റിയപ്പോള്‍ ''എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി. ശരിയല്ലേ" എന്നായിരുന്നു അനുഷ്‌കയുടെ രസികന്‍ മറുപടി.

Read more topics: # anushka shetty,# prabhas,# bahubali,# nishabdham
prabhas is my son says anushka shetty,

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES