എലീനക്കും, ആര്യക്കും ടിവി ഷോയില്‍ തിളങ്ങാം ഫുക്രുവിന് ടിക്ടോക്കിലും; ബിഗ്ബോസിന് താല്‍ക്കാലിക ഇടവേള

Ladiesfest
  എലീനക്കും, ആര്യക്കും ടിവി ഷോയില്‍ തിളങ്ങാം  ഫുക്രുവിന് ടിക്ടോക്കിലും; ബിഗ്ബോസിന്  താല്‍ക്കാലിക ഇടവേള

ബിഗ്‌ബോസിനെ പാതിവിഴുങ്ങി കൊറോണ. അസുഖം വ്യാപിച്ചതോടെയാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്.  മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് മലയാളം സീസണ്‍2  ആളുകളെ ചിരിപ്പിച്ചും വെറുപ്പിച്ചും 70 ദിവസത്തോളം പിന്നിടുന്ന സമയത്താണ്, ഷോ നിര്‍ത്തി വെക്കാനുളള തീരുമാനം.

ഡോ.രജിത് കുമാര്‍ പോയതോടെ ബിഗ്ബോസിന് റീത്തു വെച്ചെന്നത് സംസാര വിഷയമായെങ്കിലും, കൊറോണ കാരണം ബിഗ്‌ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്‌ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. ഈ കാര്യം നേരത്തെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. 

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. 'ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങള്‍ക്ക് വിനോദവുമായി വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു'- പരിപാടിയുടെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ഷെന്‍ പറഞ്ഞു. ഇപ്പോള്‍ ഇതാ ബിഗ്ബോസ് താരങ്ങളുടെ വിമാനതാവളത്തില്‍ നിന്നുള്ള സെല്‍ഫിയും പ്രചരിക്കുന്നു. ബോര്‍ഡിംഗ് പാസുകളുമായി ബിഗ്ബോസ് താരങ്ങളായ ആര്യ, ഫുക്രു, അലീന പടിക്കല്‍ എന്നിവര്‍ ചെന്നൈ വിമാനതാവളത്തില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ്  വൈറലാകുന്നത്.

bigg boss season 2 malayalam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES