കൊറോണ ജാഗ്രത നിര്‍ദേശങ്ങളുമായി സോഷ്യല്‍മീഡിയയില്‍ കറങ്ങിത്തിരിയുന്ന വിരൂപയായ ആ പെണ്‍കുട്ടി ആര് ?
കൊറോണ വൈറസിനെതിരെ നിര്‍ദേശങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പറയുന്ന പലതരം വീഡിയോകള്‍ കൊണ്ട് നിറയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്ഥമായി വിരൂപയായ ഒരു പെണ്‍കുട്ടി കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ നല്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ശരീരം ശുചിയായി സൂക്ഷിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നമുള്ള വാക്കുകള്‍ തമാശമട്ടില്‍ വീഡിയോയില്‍ പറയുന്നുണ്ട്. മുന്‍ ബിഗ് ബോസ് താരവും അവതാരകയും നടിയുമായ പേളി മാണിയാണ് വീഡിയോയിലെ വിരൂപിയായ പെണ്‍ക്കുട്ടി. വലിയ കണ്ണുകളും വായുമൊക്കെയുള്ള കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലെത്തിയാണ് പേളിയുടെ ജാഗ്രതാ നിര്‍ദേശം.
corona virus instraction pearly maneey viral vedio

