ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു
ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. കനികയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ വന്ന താരത്തിന്കഠിനമായ തൊണ്ട വേദന, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പരിശോധനാ ഫലം വന്നതോടെ കനികയ്ക്കു രോഗം സ്ഥരീകരിക്കുകയായിരുന്നു. ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളോജ് ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം തന്നെ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിപ്പോള്‍ കൊവിഡ് 19 ആയിരിക്കുകയാണ്. എന്റെ കുടുംബം മുഴുവന്‍ ക്വാറന്റൈനില്‍ ആണ്. 'ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ്. പത്ത് ദിവസം മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നും ടെസ്റ്റ് ചെയ്തിരുന്നു. അന്ന് കുഴപ്പമില്ലായിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ അസുഖം വര്‍ദ്ധിക്കുകയായിരുന്നു,
ഇതോടെ രാജ്യത്ത് അസുഖം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചന് അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന് എല്ലാവരും പറയുന്നു. അതേ സമയം ഇന്ത്യയില്‍ കനികയല്ലാതെ പ്രമുഖ വ്യക്തികള്‍ക്കാര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഷൂട്ടിങിന് വേണ്ടിയും മറ്റും താരങ്ങള്‍ നിരന്തരം വിദേശത്ത് സഞ്ചരിക്കാറുള്ളതിനാല്‍ എല്ലാവരും ആശങ്കയിലാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്കാണ് കൂടുതലും രോഗം തിരിച്ചറിഞ്ഞിറിയുന്നത്.

