ബ്രേക്ക് ദ ചെയിന്‍റെ ഭാഗമായി പ്രിയ താരങ്ങളും...
കൊറോണ നാടിനെ കർശന നിയന്ത്രണത്തിലാക്കുമ്പോള്‍, സിനിമയുള്‍പ്പെടെയുള്ള പല മേഖലയും അനിശ്ചിതത്വത്തിലാവുന്നത് നമ്മള്‍ കണ്ടതാണ്. പല സിനിമയുടെയും ഷൂട്ടിങ്ങ് പാതി വഴിയില്‍ നിന്നു പോവുകയും താരങ്ങളൊക്കെയും വീടുകളിലേക്ക് മടങ്ങുകയുമുണ്ടായി. എന്നാല്‍ വീട്ടിലിരുന്നും സംസ്ഥാന സർക്കാറിന്‍റെ ബ്രേക്ക് ദ ചെയിന്‍റെ ഭാഗമാവുകയാണ് മലയാളത്തിന്‍റെ പ്രിയ താരങ്ങള്‍. മോഹന്‍ ലാല്‍, മഞ്ജു വാര്യര്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളാണ് കൊറോണയെന്ന മഹാമാരിയെ കുറിച്ചുള്ള ബോധവല്‍ക്കരണവും അതിജീവിക്കാനുള്ള ആത്മവിശ്വാസവുമായി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചത്.
മോഹന്‍ ലാല്‍
കൊറോണയെ കുറിച്ചുള്ള ആശങ്കകളെ കുറിച്ച് ഡോക്ടറുമായി സംവദിക്കുന്ന വീഡിയോ ആണ് മലയാളത്തിന്‍റെ ലാലേട്ടന്‍ പങ്കുവെച്ചത്. ഭയത്തോട് നോ പറയൂ.....മുന്‍കരുതലിന് യെസ് പറയൂ... എന്ന് അദ്ദേഹം നിർദേശിക്കുന്നു.
മഞ്ജു വാര്യർ
ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മെഡിക്കല്‍ സംഘങ്ങളും ഒപ്പം സര്‍ക്കാറും അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും പ്രളയവും നിപയും അതിജീവിച്ച നമുക്ക് ഒറ്റക്കെട്ടായി കോവിഡിനെയും മറികടക്കാനാവുമെന്നാണ് മഞ്ജു പറയുന്നത്.
ടൊവിനോ തോമസ്
വ്യക്തി ശുചിത്വമാണ് പ്രധാന മുന്‍കരുതലെന്ന് ടൊവിനോയും ആരാധകരോട് പറയുന്നു.
നിവിന്‍ പോളി
മുന്‍കരുതലാണ് ചികിത്സയേക്കാള്‍ ഭേദമെന്ന് പറഞ്ഞാണ് നിവിന്‍ പോളി ബ്രേക്ക് ദ ചെയിന്‍റെ ഭാഗമാകുന്നത്.
കുഞ്ചാക്കോ ബോബന്‍
ഭയമല്ല പ്രതിരോധമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
RECOMMENDED FOR YOU:

