കാശിനാഥ ക്ഷേത്ര സന്ദര്‍ശനം വിവാദത്തിലായി ബോളിവുഡ് നായിക സാറാ അലിഖാന്‍

Ladiesfest
കാശിനാഥ ക്ഷേത്ര സന്ദര്‍ശനം  വിവാദത്തിലായി ബോളിവുഡ് നായിക സാറാ അലിഖാന്‍

സമൂഹം എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും ജാതിയുടേയും മതത്തിന്റേയും പേരില്‍ സമൂഹത്തില്‍ ഇന്നും ഒരുപാട് വേര്‍തിരിവുകള്‍ നടക്കുന്നുണ്ട്. 

അത്തരത്തിലൊരു വിവാദമാണ് ഇന്ന് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ താരമായ സാറാഅലിഖാന്‍ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ഒന്ന് സന്ദര്‍ശിച്ചു. അതാണ് പ്രശ്‌നം. അത് അവിടത്തെ ഒട്ടുമിക്ക പണ്ഡിതന്മാരുടേയും വിശ്വാസികളുടേയും ഉറക്കം കെടുത്തിയിരിക്കുകയാണ്.  വാരാണസിയില്‍ പുതിയൊരു ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയതാണ് താരം. കൂടെ അമ്മ അമൃതസിംങുമുണ്ട്. ധശ്വഷ്മവേധ് ഘട്ടിലെ  ഗംഗാ ആരതി ഉള്‍പ്പെടെ ക്ഷേത്രത്തിലെ ഒട്ടുമിക്ക ചടങ്ങുകളിലും താരം പങ്കെടുത്തു. അതെല്ലാര്‍ക്കുമൊരു പ്രശ്‌നായി. 

വിശ്വാസ പ്രകാരം ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം. ആ ആചാരമാണ് താരം തെറ്റിച്ചത്. പരിഹാരം കാണാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ജനറല്‍ സെക്രട്ടറി ദിനേശ് തിവാരിയും സംഘവും.

കേഥാര്‍നാഥ് സിനിമയിലൂടെയാണ് ഖാന്റെ അരങ്ങേറ്റം. ഇതിനോടകം ഒരുപാട് നല്ല ചിത്രത്തിന്റെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 

saraalikhan visit kashiviswanath temple create controversy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES