യു.എസില്‍ നിന്നെത്തി, സ്വയം ഐസൊലേറ്റ് ചെയ്ത് മംമ്ത; ചിത്രം പങ്കുവെച്ച് താരം
കോവിഡ്-19 വൈറസ് ബാധ ദിവസം തോറും പടരുകയാണ്. ഫുട്‌ബോള്‍ താരങ്ങള്‍ കൂടാതെ സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. രോഗം പടര്‍ന്നുപിടിക്കുന്നതിനെതിരെ എടുക്കേണ്ട മുന്‍കരുതലുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നടി മംതാമോഹന്‍ദാസിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യു.എസിലെ ലോസ് ആഞ്ചലസില്‍ നിന്ന് കൊച്ചിയിലെത്തിയ മംതയിപ്പോള്‍ ഹോം ഐസൊലേഷനിലാണ്.
രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാലും വിദേശത്തുനിന്നെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ആറ് ദിവസം 'തേടല്‍' എന്ന മ്യൂസിക്
വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിലെത്തിയത്. കൊറോണ പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.
ബിഗ്ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിങ്ങിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. മാസ്‌ക്ക് ഉള്‍പ്പെടെ ധരിച്ചുകൊണ്ടുള്ള ചിത്രം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്.

