എന്റെ കുഞ്ഞുങ്ങള്‍ ഇതുപോലെ ജീവിക്കേണ്ടി വന്നതില്‍ വിഷമമുണ്ട് ; കോവിഡ് അവബോധ ചിത്രവുമായ് സണ്ണി ലിയോണ്‍
ലോകത്താകെ വളരെ വേഗത്തിലാണ് കോവിഡ് വ്യാപിക്കുന്നത്. ഈ സമയങ്ങളില്‍ അസുഖം പടരാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് ജനങ്ങള്‍. കോവിഡിനെതിരയുള്ള ജാഗ്രത സന്ദേശങ്ങളും ബോധവല്‍ക്കരണവുമായി സെലിബ്രിറ്റികള്‍ ഉള്‍പ്പെടയുള്ളവര്‍ സോഷ്യല്‍മീഡിയയിലുംമറ്റും നിരന്തരം രംഗത്തെത്താറുണ്ട്.
ഇത്തരത്തില്‍ ബോളിവുഡ് താരമായ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ഭര്‍ത്താവായ ഡാനിയല്‍ വെബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇവര്‍ പുറത്തു പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴുള്ള ഫോട്ടോ ആണിത്. തങ്ങളുടെ മക്കള്‍ക്ക് ഇത്തരത്തില്‍ ഒരു ജീവിതരീതി തിരഞ്ഞെടുക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോണ്‍ കുറിച്ചു.

'ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതുപോലെ ജീവിക്കേണ്ടിവന്നതില്‍ വളരെ സങ്കടമുണ്ട്, പക്ഷേ അത് ആവശ്യമാണ്. മാസ്‌ക് ധരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക,'' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്.

