ട്രോളുകൾ ഞങ്ങൾക്ക് പുല്ലാണ് ; ട്രെൻഡാവുന്ന സോഷ്യൽ മീഡിയ ക്യാംപെയിനുമായി പ്ലസ് സൈസ് സ്റ്റോർ
ഡയറ്റ് നോക്കിയും ജിമ്മിൽ പോയും ശരീരസൗന്ദര്യത്തിന്റെ നിർവചിക്കപ്പെട്ട അളവുകൾ നിലനിർത്താൻ പാടുപെടുന്നവർക്കിടയിലേക്കാണ് വനിതാദിനത്തോടനുബന്ധിച്ച് #iambettercurvy എന്നൊരു കിടിലൻ ഹാഷ് ടാഗുമായി All - The Plus Size Stores വന്നിരിക്കുന്നത് .
വണ്ണമുള്ള ശരീരങ്ങൾ നിരന്തരം ബോഡി ഷെയിമിങ്ങിന് വിധേയമാകും . നാട്ടുഭാഷയിൽ "നിനക്കിത് എവിടെ നിന്നാണ് റേഷൻ " എന്നുമുതൽ "ഇറച്ചി മുറിച്ചെടുത്താൽ ഒരാഴ്ചത്തേക്കുണ്ടാകുമല്ലോ " എന്നുവരെയുള്ള തീർത്തും നിരുപദ്രവം എന്ന് ഭാവിക്കുന്ന തമാശകൾ ചുറ്റും കേൾക്കാറുണ്ട് . അത് പറയുന്ന ആളും കേൾക്കുന്ന ആൾക്കാരും ചിരിച്ചു മറിയുമ്പോൾ ആക്ഷേപിക്കപ്പെട്ട ശരീരത്തിന്റെ ഉടമക്ക് എന്താണ് തോന്നുന്നുണ്ടാവുക എന്നോർക്കാൻ ആരും മെനക്കെടാറില്ല .
മാർക്കറ്റിൽ കിട്ടുന്ന വസ്ത്രങ്ങളിൽ അധികവും "സ്റ്റാൻഡേർഡ് " ശരീര അളവുകളിലാണ് . അതുകൊണ്ടുതന്നെ പ്ലസ് സൈസ് ശരീരമുള്ളവർക്ക് ഇഷ്ടമുള്ള ഫാഷൻ കിട്ടാക്കനിയായിരുന്നു . കിട്ടുന്നതു വെച്ച് അഡ്ജസ്റ്റ് ചെയ്യുക എന്നതല്ലാതെ വേറെ ചോയ്‌സ് ഇല്ലാത്ത ആ അവസ്ഥയിൽ നിന്നാണ് പ്ലസ് സൈസ് അത്ര മോശം സൈസല്ല എന്ന തിരിച്ചറിവുമായി All -The Plus Size Stores മാർക്കറ്റിൽ എത്തിയിരിക്കുന്നത് . "എത്ര വലുതാണോ അത്രയും നല്ലത് " എന്നാണ് ബ്രാൻഡ് ഹാഷ് ടാഗ് .
അളവ് വെറുമൊരു നമ്പർ ആണ് , അതിൽ വലിയ കഥയില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ പറ്റുന്ന മോഡലുകളെ കൂടെ അവതരിപ്പിക്കാൻ ഈ ബ്രാൻഡിന് കഴിഞ്ഞു . വലിയ ശരീരത്തെക്കുറിച്ചുള്ള കോംപ്ലക്സ് കൊണ്ട് അത് എങ്ങനെയും മറച്ചുപിടിച്ചു നടക്കാൻ പാടുപെടുന്ന നമ്മുടെ സമൂഹത്തിലേക്കാണ് ട്രോളുന്നെങ്കിൽ ട്രോളിക്കോളൂ , അത് ഞങ്ങളെ തകർക്കില്ല എന്ന ഉറച്ച വാക്കുകളുമായി All ന്റെ വനിതാദിന വീഡിയോ വന്നത് .
പുരുഷന്മാർക്കും സ്ത്രീകൾക്കും ഉള്ള ഫാഷൻ ,എത്നിക് , ഫോർമൽ ,പാർട്ടി വെയർ , കാഷ്വൽ വസ്ത്രങ്ങൾ നിലവിൽ ഈ ബ്രാൻഡിൽ ലഭ്യമാണ് . പാന്റലൂൺസ് ആണ് ഈ ബ്രാൻഡ് മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്

