ജനങ്ങളോട് കൊറോണ ബാധിതരെ പോലെ പെരുമാറാൻ ആവശ്യപ്പെട്ട് ന്യൂസീലൻഡ് പ്രധാന മന്ത്രി ജസിന്ത ആഡേൺ
ന്യൂസിലാൻഡിൽ കൊവിഡ് 19 വ്യാപകമാവുന്ന സഹചര്യത്തിൽ ജനങ്ങളോട് കൊറോണ ബാധിതരെ പോലെ പെരുമാറാൻ ആവശ്യപ്പെട്ട് പ്രധാന മന്ത്രി ജസിന്ത ആഡേൺ .രാജ്യത്ത് പൂർണമായും ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ വീടിനു പുറത്തുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിച്ചു നിങ്ങൾ ഓരോരുത്തരും കൊറോണ ബാധിതരെ പോലെ പെരുമാറണമെന്ന് ജസിന്ത ജനങ്ങളോട് പറഞ്ഞു.
പുതുതായി റിപ്പോർട്ട് ചെയ്ത 50 കേസുകൾ അടക്കം ന്യൂസീലൻഡിലെ ആകെ കൊവിഡ്-19 കേസുകൾ 205 ആയിരിക്കുകയാണ്. ഇതോടെ രാജ്യത്ത് മൊത്തം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും ഓഫീസുകളും തുടങ്ങി എല്ലാം സ്ഥാപനങ്ങളും ന്യൂസിലാൻഡിൽ ഒരു മാസത്തേക്കു അടച്ചിടും .
Act Like You Have COVID-19': PM Ardern Says as New Zealand Heads Into Lockdown.

