യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്‍ ലോക്ക്ഡ്

Ladiesfest
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം  റെയില്‍വേ സ്‌റ്റേഷന്‍ ലോക്ക്ഡ്

തിരുവനന്തപുരം സെൻട്രൽ  റെയില്‍വേ സ്‌റ്റേഷന്‍ വഴിയുളള അവസാന വണ്ടിയും പോയതോടെ ഇവിടെ ലോക്ഡൗണ്‍ പൂര്‍ണ്ണം. ഇന്നലെ വൈകിട്ട് 6.45 - ന്  സ്‌റ്റേഷനില്‍ എത്തിയ ഹാപ്പ  - തിരുന്നല്‍ വേലി എക്‌സ്പ്രസ്  പോയതോടെയാണ്  ലോക്ഡൗണ്‍ പൂര്‍ണ്ണമായത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ വണ്ടിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. നാലാം നമ്പര്‍ പ്ലാറ്റഫോന്‍ എത്തിയ വണ്ടിയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടായിരുന്നവരെ മാത്രമാണ്  കയറ്റിയത്. യത്രക്കാരെല്ലാം ഒരു മീറ്റര്‍ അകലം പാലിച്ച്, മാസ്‌ക് ധരിച്ചാണ് യാത്ര ചെയ്തത്. വണ്ടിയില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിങ്ങ് നടത്തി. പേര്, മേല്‍വിലാസം എന്നിവ ശേഖരിച്ച ശേഷമാണ് അവരെ വിട്ടത്.

Read more topics: # corona,# trivandrum central
as last train passed, lock down at trivandrum central railway station is complete

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES