കേരളത്തില്‍ ലോക്ക് ഡൗണ്‍: അറിയേണ്ടതെല്ലാം 

കേരളത്തില്‍ ലോക്ക് ഡൗണ്‍: അറിയേണ്ടതെല്ലാം 

കൊറോണ വ്യാപനത്തിന്റെ  ഭാഗമായി കേരളത്തില്‍  മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാന അതിര്‍ത്തികളെല്ലാം അടച്ചിടും.
 ലോക്ഡൗണില്‍  എല്ലാ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ അനുവദിക്കും. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിപ്പിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഹോം ഡെലിവറി അനുവദിക്കും.ലോക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലത്തുള്ളവര്‍ പുറത്തിറങ്ങരുത്. അത്യാവശ്യത്തിനു  ഇറങ്ങുന്നുവെങ്കില്‍ ശാരീരിക അകലം പാലിക്കണം. കാസര്‍ക്കോട് ജില്ലയില്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കര്‍ക്കശ നടപടി സ്വീകരിക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. കനത്ത പിഴ ചുമത്തും.

രാജ്യത്താകെ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍  കേന്ദ്രം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നു. ഇതിനൊപ്പമാണ് സംസ്ഥാനവും നീങ്ങുന്നത്. നിയന്ത്രണം ശക്തമാക്കി കൂടുതല്‍ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു.
വെള്ളം വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെ അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും. അന്യ സംസ്ഥാന  തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. ഇതിനായി പ്രത്യേക ക്യാംപ് ഏര്‍പ്പെടുത്തും.  ആവശ്യമായ വൈദ്യ സഹായം ഉറപ്പാക്കും. ഭക്ഷണം ലഭ്യമാക്കാന്‍ നടപടിയെടുക്കും.ഇവരെ ജോലിക്ക് നിയോഗിച്ച കരാറുകാരും തൊഴിലുടകമളുമായി  സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കുന്ന കാര്യം പരിശോധിക്കും.

കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിരീക്ഷണം ലംഘിച്ച് യാത്ര ചെയ്യുന്ന സ്ഥിതി കര്‍ക്കശമായി തടയും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ടെലികോം സേവന ദാതാക്കളില്‍നിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കും. ടവര്‍ ഏരിയ വിട്ടുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കും. വീടിന്റെ അയല്‍പക്കക്കാര്‍ക്കും വിവരം നല്‍കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടാക്കും. 

കോവിഡ് ആശുപത്രികള്‍ പ്രത്യേകം ഒരുക്കും. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമില്ലാതെ പ്രവര്‍ത്തികുന്നുണ്ട് . തുടര്‍ന്നും സേവനം ഉറപ്പുവരുത്തും. ആശുപത്രികള്‍ക്ക് അടുത്ത് തന്നെ താമസ സൗകര്യം ഉറപ്പവരുത്തും. ഭക്ഷണവും ഉറപ്പുവരുത്തും.

രോഗം പടരാനിടയുള്ള സാഹചര്യത്തില്‍ കറന്‍സി നോട്ട്, നാണയങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തും.

വിമാന യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണംവീടുകളില്‍ എത്തിക്കും. തദ്ദേശ സ്ഥാപങ്ങള്‍ അത് ഉറപ്പുവരുത്തും. മൈക്രോ ഫൈനാന്‍സ് ചില സ്വകാര്യ കമ്പനികള്‍ പൊതുജനങ്ങള്‍നിന്ന് പണം ഈടാക്കുന്നുണ്ട് അത്തരം എല്ലാ കളക്ഷനും രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കും. 

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവ രാവിലെ 7 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പാടുള്ളൂ. കാസര്‍ക്കോട് 11 മുതല്‍ 5 വരെ മാത്രമേ പാടുള്ളൂ. ഇതിന് പുറമെ എല്ലാ മേഖലയിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ബാങ്കുകള്‍ രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ. സ്വകാര്യ ഓഫീസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കും.മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം . സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും.

Read more topics: # Kerala,# Lock-down,# Corona Virus,# Covid-19,# Corona
All about Kerala lock down.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES