കൊറോണ അപ്ഡേറ്റ് : 2020 മാർച്ച് 24, വൈകുന്നേരം 04.24

Ladiesfest
കൊറോണ അപ്ഡേറ്റ് : 2020 മാർച്ച് 24, വൈകുന്നേരം 04.24

തുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം ലോകമാകെയുള്ള കോവിഡ് 19  ആക്റ്റീവ് രോഗികൾ  387,306 ആണ് . ആകെയുണ്ടായിട്ടുള്ളത് 16,757 മരണങ്ങളാണ്, രോഗം മാറിയിട്ടുള്ളത്  102,393 പേർക്കും.

 ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരുന്ന 511 കേസുകളുടെ കൂടെ പുതിയതായി 12 കേസുകൾ കൂടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 15,24,266 യാത്രക്കാരാണ് എയർ പോർട്ടുകളിൽ സ്‌ക്രീൻ ചെയ്യപ്പെട്ടത്. 446 കേസുകൾ ആണ് സർക്കാർ വിവരം അനുസരിച്ച് ആക്റ്റീവ് ആയുള്ളത്. ക്വാറന്റൈൻ ചെയ്തിരുന്നവരിൽ 37 പേർ രോഗം മാറി പുറത്തിറങ്ങിയപ്പോൾ 9 പേർ മരണപ്പെടുകയുണ്ടായി. 

കേരളത്തിൽ കാസർഗോഡ് ജില്ല ഐസൊലേഷനിലാണ്, ഇന്നലെ കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ച 28 പേരിൽ 19 പേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരായതാണ് ജില്ലയെ ഐസൊലേറ്റ് ചെയ്യാൻ കാരണം. ബാക്കിയുള്ളവരിൽ 5 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും 2 പേർ എറണാകുളം ജില്ലയിലും ഒരാൾ തൃശൂർ ജില്ലയിലും നിന്നുള്ളവരാണ്.

കാസർഗോഡ് ബാക്കിയുള്ള ജില്ലകളിൽ മാർച്ച് 31 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ

സംസ്ഥാനത്താകെ 64,320 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ്.

Corona updates as per now

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES