കൊറോണയെ പ്രതിരോധിച്ച് ജയില്‍ ജീവനക്കാരും അന്തേവാസികളും

Ladiesfest
കൊറോണയെ പ്രതിരോധിച്ച് ജയില്‍ ജീവനക്കാരും  അന്തേവാസികളും

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കും ഹാന്‍ഡ് വാഷും ന്യായവിലയില്‍ നിര്‍മിച്ച് നല്‍കാനുളള നടപടിയുമായി കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍. പ്രത്യേക പരിശീലനം ലഭിച്ച അന്തേവാസികളുടെ നേതൃത്വത്തിലാണ്  നിര്‍മാണം.

അംഗീകൃത ഹാന്‍ഡ് വാഷും നിലവാരമുള്ള മാസ്‌കും ന്യായവിലയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നതിനായി, ജയില്‍ ഡി.ജി.പിയുടെ നിര്‍ദേശം മുഴുവന്‍ ജയിലുകളിലും നടപ്പാക്കിതുടങ്ങി. ആരോഗ്യവകുപ്പിനും  സാധാരണക്കാര്‍ക്കും  ഒരുപോലെ ന്യായവിലയില്‍ സാധനങ്ങള്‍ ലഭിക്കും. കഴുകി ഉപയോഗിക്കാന്‍ പാകത്തിലുള്ള മാസ്‌കിന് പത്ത് രൂപയും നൂറ്റി ഇരുപത്തി അഞ്ച് മില്ലി ലിറ്റര്‍ ഹാന്‍ഡ് വാഷിന് എണ്‍പത് രൂപയുമാണ് വില.
 

hand wash and mask production

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES