കൊറോണ കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി അനിത ഡോംഗ്രെ

കൊറോണ കാലത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി അനിത ഡോംഗ്രെ

കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ ചെറുകിട കച്ചവടക്കാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും സഹായ ഹസ്തവുമായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അനിത ഡോംഗ്രെ. ഇതിനായി ഒന്നര കോടി രൂപ മെഡിക്കല്‍ ഫണ്ടായി സംഭാവന ചെയ്യുന്നുവെന്ന് അനിത ഡോംഗ്രെ അറിയിച്ചു. രാജ്യത്തെ പെട്ടെന്നുള്ള ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണെന്നും അതുകൊണ്ട് ഈ അവസരത്തില്‍ ഇവര്‍ക്കുണ്ടാകുന്ന മെഡിക്കല്‍ അത്യാഹിതങ്ങള്‍  തങ്ങളുടെ  ഫൗണ്ടേഷന്‍ ഏറ്റെടുത്തോളാമെന്നും അവര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലാണ് ഈ കാര്യം അവര്‍ വെളിപ്പെടുത്തിയത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. ''പ്രതിസന്ധിയുടെ വേഗത കണക്കിലെടുക്കുമ്പോള്‍, അവരില്‍ പലര്‍ക്കും മെഡിക്കല്‍ അടിയന്തിരാവസ്ഥ പരിഹരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.' അനിത ഡോംഗ്രെ കുറിച്ചു.

ഇക്കാരണത്താലാണ് അനിത ഡോംഗ്രെ ഫൗണ്ടേഷന്‍ 15 ദശലക്ഷം രൂപ സമര്‍പ്പിത ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചത്. തന്റെ എല്ലാ നേരിട്ടുള്ള ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടെന്നും എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഫണ്ട് അവര്‍ക്കുമായി വ്യാപിപ്പിക്കുമെന്നും ഡിസൈനര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്ത ഡിസൈനര്‍മാരായ ജോര്‍ജിയോ അര്‍മാനി, ഡൊണാറ്റെല്ല വെര്‍സേസ്, ഡൊമെനിക്കോ ഡോള്‍സ്, സ്റ്റെഫാനോ ഗബ്ബാന, ആഡംബര ബ്രാന്‍ഡുകളായ കെറിംഗ്, ഹെര്‍മിസ് എന്നിവരും കൊറോണ വൈറസ് ബാധിച്ചവരെ സഹായിക്കാനായി സംഭാവന നല്‍കിയിട്ടുണ്ട്.

Read more topics: # Anita Dongre,# Corona Virus,# Covid-19
Anita Dongre announces Rs. 1.5 crore medical fund to self-employed artisans in corona time

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES