ക്വാറന്റൈനില്‍ ആണെന്ന സീല്‍ ദേഹത്ത് കണ്ടു; ദമ്പതികളെ രാജധാനി എക്‌സ്പ്രസില്‍ നിന്ന് പുറത്തിറക്കി

ക്വാറന്റൈനില്‍ ആണെന്ന സീല്‍ ദേഹത്ത് കണ്ടു; ദമ്പതികളെ രാജധാനി എക്‌സ്പ്രസില്‍ നിന്ന് പുറത്തിറക്കി

കൊവിഡ്-19 നിരീക്ഷണത്തിനായി ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണെന്ന സീല്‍ ദേഹത്ത് കണ്ടതിനെ തുടര്‍ന്ന് ഭാര്യയെയും ഭര്‍ത്താവിനെയും തീവണ്ടിയില്‍ നിന്ന് പുറത്തിറക്കി. ബെംഗളൂരു സിറ്റിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ നിന്നാണ് ഇവരെ ഇറക്കിയത്. 

ഇതിനു ശേഷം ഇവര്‍ സഞ്ചരിച്ച കോച്ച് പൂര്‍ണ്ണമായി അണുവിമുക്തമാക്കി. റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സെക്കന്തരാബാദില്‍ നിന്നാണ് ദമ്പതിമാര്‍ തീവണ്ടിയില്‍ കയറിയത്. 

രാവിലെ 9.45ന് തെലങ്കാനയിലെ കസിപേടില്‍ എത്തിയപ്പോഴാണ് ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ കയ്യില്‍ ക്വാറന്റൈനിലാണ് എന്ന് സൂചിപ്പിക്കുന്ന സീല്‍ പതിച്ച കാര്യം സഹയാത്രികര്‍ ശ്രദ്ധിച്ചത്. ഉടനെ അവര്‍ വിവരം ടി.ടി.ഇയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ തീവണ്ടിയില്‍ നിന്ന് ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അണുവിമുക്തമാക്കിയ ശേഷം രാജധാനി എക്‌സ്പ്രസിന്റെ കോച്ച് പൂട്ടിയിട്ടതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോച്ചിലെ എയര്‍ കണ്ടീഷനിങ്ങും ഓഫ് ചെയ്തു. 11.30നാണ് രാജധാനി എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചത്. 

2 passengers marked with mandatory quarantine were found to be travelling on Rajdhani train between Bengaluru & Delhi today. They were immediately deboarded and the entire coach was sanitised.

Citizens are advised to practice social distancing and follow quarantine requirements.

— Ministry of Railways (@RailMinIndia) March 21, 2020
Read more topics: # Covid-19,# Corona Virus,# Indian Railway
Delhi Couple Taken Off Rajdhani Train After Passengers Spot Quarantine Stamp

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES