കൊറോണ ഭീതിക്കിടെയും വംശീയത; ഡല്‍ഹിയില്‍ മണിപ്പൂരി പെണ്‍കുട്ടിയെ 'കൊറോണ' എന്ന് വിളിച്ച് മുഖത്ത് തുപ്പി
കൊവിഡ്-19 മഹാമാരിയായി ലോകമാകെ പടരുമ്പോള്‍ അതിന്റെ പേരിലും പലരും വംശീയത പ്രകടിപ്പിക്കുന്ന കാഴ്ചയാണ് നള്‍ കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നു വിളിച്ച് തന്റെ വംശീയ വെറി പരസ്യമാക്കിയിരുന്നു. ഇപ്പോഴിതാ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നാണ് പുതിയ വാര്‍ത്ത വരുന്നത്.
വടക്കന്‍ ഡല്‍ഹിയിലെ വിജയ് നഗറിലാണ് മണിപ്പൂരി പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. 'കൊറോണ' എന്നു വിളിച്ച് കൊണ്ട് മധ്യവയസ്‌കനായ ആള്‍ പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പിയ ശേഷം ഇയാള്‍ തന്റെ ഇരുചക്ര വാഹനം ഓടിച്ച് പോയി. അഖു ചിങന്‍ഗ്ബം എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യവയസ്‌കനെതിരെ മുഖര്‍ജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
A Manipuri girl at Vijay Nagar, Delhi was spat on by an middle aged man and shouted at “Corona” before fleeing on his white scooty.#Racism #COVIDー19 pic.twitter.com/H2fgR0yzzt
— Akhu Chingangbam (@Akhucha) March 22, 2020

