കൊറോണ: കുട്ടികള്‍ക്കിനി ബോറടിക്കില്ല; അമര്‍ചിത്രകഥകള്‍ ഇനി സൗജന്യമായി വായിക്കാം
കൊവിഡ്-19 കാരണം കളിക്കാന്‍ പോകാന്‍ പോലുമാകാതെ വീട്ടില്‍ ബോറടിച്ചിരിക്കുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത. പണം കൊടുത്തു മാത്രം വായിക്കാന്‍ കഴിയുന്ന അമര്‍ചിത്രകഥ 30 ദിവസം സൗജന്യമായി വായിക്കാം.
മൊബൈലിലോ ടാബിലോ ഒരു അക്കൗണ്ട് തുടങ്ങുകയേ വേണ്ടൂ. നൂറോളം ടിങ്കിള്‍ മാഗസീനുകളും 350 അമര്‍ചിത്രകഥകളും ലഭ്യമാകും.
400-ല്‍പ്പരം അമര്‍ചിത്രകളാണുള്ളത്. ലോകമെമ്പാടും 90 ദശലക്ഷം പതിപ്പുകള്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കാനും കൊറോണ പേടി ഇല്ലാതാക്കലുമാണ് ലക്ഷ്യം.
ഹിതോപദേശകഥകള്‍, ബുദ്ധിമാനായ ബീര്‍ബല്‍, തെന്നാലി രാമന്‍ പഞ്ചതന്ത്രം തുടങ്ങി ഒട്ടേറെ കഥകള്‍ ആപ്പുവഴി ലഭിക്കും. മാര്‍ച്ച് 31 വരെ മൊബൈല്‍ഫോണ്‍ വഴിയും ടാബ് വഴിയും കഥകള്‍ വായിക്കാം.
free access of amarchithrakadha and twingle magazines for children during covid-19

