ഭാര്യയൊഴികെ മറ്റാരുടെയും അഭിപ്രായം തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്ന് രഞ്ജന്‍ ഗൊഗോയ് എം.പി

ഭാര്യയൊഴികെ മറ്റാരുടെയും അഭിപ്രായം തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്ന് രഞ്ജന്‍ ഗൊഗോയ് എം.പി

ഭാര്യയുടെ അഭിപ്രായം മാത്രമേ തന്നെ ഭയപ്പെടുത്തിയിട്ടുള്ളൂ എന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്. ഭാര്യയുടെ ഒഴികെ മറ്റാരുടെയും അഭിപ്രായം തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്നും ഇനിയൊട്ട് ഭയപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം തനിക്കൊരു പ്രശ്‌നമല്ല. അവരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. 
ചില ലോബികളുടെ ഇഷ്ടത്തിന് വിധി പുറപ്പെടുവിക്കാത്ത ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് രഞ്ജന്‍ ഗൊഗോയ് ആരോപിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് അരഡസന്‍ ആളുകളുടെ വിചിത്രസ്വാധീനത്തെ തകര്‍ക്കല്‍ കൂടിയാണ്. 
ജഡ്ജിമാരെ പണം കൊടുത്ത് ചിലര്‍ അവരുടെ വശത്താക്കുകയാണ്. അവരുദ്ദേശിക്കുന്ന രീതിയിലല്ല കേസിലെ വിധി നടപ്പാവുന്നതെങ്കില്‍ തങ്ങളെക്കൊണ്ടു കഴിയുന്ന രീതിയിലെല്ലാം അവര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇതിലൊന്നും ഇടപെടാതെ സമാധാനത്തോടെ വിരമിക്കാനാഗ്രഹിക്കുന്ന ജഡ്ജിമാരുടെ നിലവിലെ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
തന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നതനുസരിച്ചാണ് താന്‍ വിധി പറഞ്ഞത്. അങ്ങനെയല്ലെങ്കില്‍ താന്‍ ഒരു ശരിയായ ജഡ്ജിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more topics: # Ranjan Gogoi,# Supreme Court,# Rajyasabha
"I never was, never am and never will be afraid of anyone’s opinion except my wife’s" says Ranjan Gogoi.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES