ഇന്ത്യയിലും കൊവിഡ്-19 സമൂഹവ്യാപനം? പൂനെ സ്വദേശിനിക്ക് രോഗം ബാധിച്ചത് സമൂഹ വ്യാപനത്തിലൂടെയെന്ന് സംശയം
വിദേശ യാത്ര നടത്തുകയോ വിദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാതെ പൂനെ സ്വദേശിനിക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇവരെ പൂനെ ഭാരതി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പരിശോധനാഫലം പുറത്തുവിട്ടത്. ഇവര്‍ വിദേശ യാത്ര നടത്തിയതിനോ വിദേശികളുമായി സമ്പര്‍ക്കം നടത്തിയതിനോ തെളിവുകളൊന്നുമില്ല. അതേ സമയം മാര്‍ച്ച് മൂന്നിന് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ യാത്ര ചെയ്തിട്ട്. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹ വ്യാപനം) വഴി കൊവിഡ് 19 പകര്‍ന്ന ഇന്ത്യയിലെ ആദ്യത്തെ കേസാണിത്.
pune-woman-tests-positive-for-covid-on-community transmition

