കൊറോണ; സംസ്ഥാന സിനിമ അവാര്‍ഡ് പ്രഖ്യാപനം വൈകും
സിനിമാ രംഗത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപനം വൈകും. കൊറോണ വൈറസ് പകരുന്നത് തടയുന്നതിനായി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അവാര്‍ഡ് നീട്ടി വയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
119 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ജേതാക്കളെ തീരുമാനിക്കുന്നത്. മാര്‍ച്ചിന് മുന്‍പായാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാറുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സിനിമ-സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിട്ടുണ്ട്. തിയേറ്ററുകളെല്ലാം അടച്ചിട്ടതിനാല്‍ പുതിയ റിലീസുകളൊന്നുമില്ല. ജൂറി ചെയര്‍മാനേയും അംഗങ്ങളേയും തീരുമാനിക്കുന്നതും വൈകിയിരുന്നു.
kerala state film award will be postponed due to corona

