'അന്ധവിശ്വാസങ്ങളല്ല, ശാസ്ത്രീയ മനോഭാവമാണ് വേണ്ടത്'; കൊറോണ പ്രതിരോധത്തെ കുറിച്ച് യോഗി ആദിത്യനാഥിനോട് ശൈലജ ടീച്ചര്‍ക്ക് പറയാനുള്ളത്

'അന്ധവിശ്വാസങ്ങളല്ല, ശാസ്ത്രീയ മനോഭാവമാണ് വേണ്ടത്'; കൊറോണ പ്രതിരോധത്തെ കുറിച്ച് യോഗി ആദിത്യനാഥിനോട് ശൈലജ ടീച്ചര്‍ക്ക് പറയാനുള്ളത്

ലോകമാകെ ഭീതി പരത്തുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ യോഗ ചെയ്താല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. തികച്ചും അശാസ്ത്രീയമായ യോഗ പോലുള്ള കാര്യങ്ങള്‍ കൊറോണ വൈറസിനെതിരെ പ്രയോഗിക്കാമെന്ന് ഒരു സംസ്ഥാനത്തിന്‍രെ മുഖ്യമന്ത്രി തന്നെ പറയുന്നിടത്താണ് കേരളത്തിന്റെ കൊറോണ പ്രതിരോധ മാതൃക വ്യത്യസ്തമാകുന്നത്. 

അശാസ്ത്രീയത പ്രചരിപ്പിക്കുന്ന യോഗി ആദിത്യനാഥിനെ പോലുള്ളവരോട് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് എന്താകും പറയാനുള്ളത്? ഇംഗ്ലീഷ് മാധ്യമമായ ഹഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ശൈലജ ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 

'കൊറോണ പോലെയുള്ള പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണ ത്വരയുമാണ് വേണ്ടത്. അന്ധവിശ്വാസങ്ങളും എന്തും കണ്ണടച്ച് വിശ്വസിക്കുന്ന മനോഭാവവും വൈകാരികതയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുകയാണ് ചെയ്യുക. ഇത്തരം കാര്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യവിദഗ്ധരുടെ മനോവീര്യം കെടുത്തും.' - ശൈലജ ടീച്ചര്‍ ഹഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കൊറോണ വൈറസ് സംബന്ധിച്ച് വിഡ്ഢിത്തങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പൊലീസ് നടപടിയെടുക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത് എന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. 

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മിഥ്യാഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നവരെക്കാള്‍ താന്‍ കേള്‍ക്കുന്നത് ശാസ്ത്രജ്ഞരെയും വിദഗ്ധരെയുമാണ്. കൊറോണ വൈറസ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കും. ഹിന്ദുത്വത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും പിന്നാലെ പോകുന്നതിനു പകരം അത്തരം ലേഖനങ്ങളാണ് താന്‍ വായിക്കാറെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. 

കൊറോണ വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡല്‍ഹിയിലെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനോടും ശൈലജ ടീച്ചര്‍ ഇക്കാര്യങ്ങള്‍ ഉപദേശിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കു മുകളില്‍ സയന്‍സിനെയും യുക്തിയെയും പ്രതിഷ്ഠിക്കണം. ശാസ്ത്രജ്ഞര്‍, ആരോഗ്യവിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെ കൃത്യമായി ഏകോപിപ്പിക്കണം. ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാന്‍ പാടില്ല. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്നും ഹഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍  ശൈലജ ടീച്ചര്‍ പറയുന്നു.

What Kerala health minister KK Shailaja teacher wants to tell UP chief minister Yogi Adityanath about corona virus.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES