ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറി; എകെ പ്രേമജത്തിനെതിരെ കേസ്

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറി; എകെ പ്രേമജത്തിനെതിരെ കേസ്

ക്വാറന്റൈന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറിയെന്ന ആരോപണത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ എകെ പ്രേമജത്തിനെതിരെ പൊലീസ് കേസ്സെടുത്തു. മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. ബീന, ജോയന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷനോജ് എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. 

എകെ പ്രേമജത്തിന്റെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. 

ഓസ്ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസം ക്വാറന്റിംഗ് കാലാവധിയെന്നിരിക്കെ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളോട് മുന്‍ മേയര്‍ തട്ടിക്കയറിയതെന്നാണ് പരാതി. സി.പി.എം നേതാവും മുന്‍ എംപിയുമായ എകെ പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ്സെടുത്തിരിക്കുന്നത്.

അതേസമയം മരുന്ന് വാങ്ങാനാണ് മകന്‍ പുറത്ത് പോയതെന്നും മാസ്‌ക് അടക്കമുള്ള പ്രതിരോധ മുന്‍കരുതലില്ലാതെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് അത് ചോദ്യം ചെയ്തതിനാലാണ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നുമാണ് എ.കെ പ്രേമജം പറയുന്നത്.

Read more topics: # Kozhikode,# AK Premajam,# Corona Virus,# Covid-19,# Corona
Police register case against former kozhikode mayor A.K Premajam.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES