കൊവിഡ്-19: യൂറോപ്പില്‍ ആമസോണ്‍ പ്രൈമും യൂട്യൂബും സ്ട്രീമിങ് നിലവാരം കുറച്ചു

കൊവിഡ്-19: യൂറോപ്പില്‍ ആമസോണ്‍ പ്രൈമും യൂട്യൂബും സ്ട്രീമിങ് നിലവാരം കുറച്ചു

യൂറോപ്യന്‍ യൂണിയനില്‍ സ്ട്രീമിങ് നിലവാരം കുറച്ച് ആമസോണ്‍ പ്രൈമും യൂട്യൂബും. കൊവിഡ്-19നെ തുടര്‍ന്ന് യൂറോപ്പില്‍ ദശലക്ഷക്കണക്കിന് പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വീട്ടിരിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് സ്ട്രീമിങ് നിലവാരം കുറച്ചത്. ഓവര്‍ലോഡ് തടയാനായി സ്ട്രീമിങ് നിലവാരം കുറയ്ക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കമ്പനികളുടെ തീരുമാനം.

എല്ലാ വിഡീയോകളും സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ നിലവാരത്തിലേക്ക് താല്‍ക്കാലികമായി മാറ്റാനുള്ള പ്രതിബദ്ധത തങ്ങള്‍ കാണിക്കുകയാണെന്ന് യൂട്യൂബ് പ്രസ്താവനയിലൂടെ അറിയിച്ചു. ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈയും യൂട്യൂബ് സി.ഇ.ഒ സൂസന്‍ വോജ്സിക്കിയുമായി യൂറോപ്യന്‍ യൂണിയന്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് യൂട്യൂബ് പ്രസ്താവന പുറത്തിറക്കിയത്. യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന ബ്രിട്ടനിലും തീരുമാനം ബാധകമാണ്. നിലവില്‍ 30 ദിവസത്തേക്കാണ് വീഡിയോ നിലവാരം കുറയ്ക്കാന്‍ യൂട്യൂബ് തീരുമാനിച്ചിരിക്കുന്നത്. 

പ്രാദേശിക ഭരണകൂടങ്ങളുമായും ഇന്റര്‍നെറ്റ് സേവനദാതാക്കളുമായും പ്രൈം വീഡിയോ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ആമസോണ്‍ അറിയിച്ചു. സ്ട്രീമിങ് വീഡിയോകളുടെ നിലവാരം കുറച്ചു കൊണ്ട് നെറ്റ്‌വര്‍ക്കിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വീഡിയോ നിലവാരം കുറച്ചുവെങ്കിലും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീഡിയോ പരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും ആമസോണ്‍ പ്രൈം അറിയിച്ചു.

Amazon Prime Video and Youtube to reduce streaming quality to relieve European networks.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES