അശ്ലീല ആംഗ്യം കാണിച്ച അസ്ഥികൂടത്തെ ചുട്ടെരിച്ച് പ്രതികാരം തീര്‍ത്ത് യുവതി!

അശ്ലീല ആംഗ്യം കാണിച്ച അസ്ഥികൂടത്തെ ചുട്ടെരിച്ച് പ്രതികാരം തീര്‍ത്ത് യുവതി!

മെക്‌സികോയിലാണ് സംഭവം. അയല്‍വാസിയുടെ ഉടമസ്ഥതയിലുള്ള അസ്ഥികൂടം തന്നെ നോക്കി അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് യുവതി അതിനെ ചുട്ടെരിക്കുകയായിരുന്നു. ഡയാന ഹോഗ്രേബെ എന്ന യുവതിക്കെതിരെയാണ് പരാതി.

അസ്ഥികൂടം മോഷ്ടിച്ചതിന്റെ പേരില്‍ ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യം  വ്യക്തമാക്കിയത്. 'അയല്‍വാസിയുടെ ഉടമസ്ഥതയിലുള്ള അസ്ഥികൂടത്തിന്റെ മോഡല്‍ അശ്ലീല ആംഗ്യം കാണിക്കുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത് പലതവണ അയല്‍വാസിയായ ജോസഫ് ഡോണ്‍സിനോട് ഇക്കാര്യം പറഞ്ഞു എന്നിട്ടും അദ്ദേഹം അത് മാറ്റന്‍ തയ്യാറായില്ല. ഇത് കൂടാതെ ഇയാളും പലതവണ തന്നെയും കുടുബത്തെയും ആക്ഷേപിച്ച് സംസാരിക്കാറുണ്ട്. മറ്റ് അയല്‍വാസികളുമായും ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് യുവതി പറഞ്ഞു. 

ഡോണ്‍സിന് കുടുംബ സുഹൃത്ത് സമ്മാനിച്ചതാണ് 1500 ഡോളര്‍ വിലയുള്ള അസ്ഥികൂട മോഡല്‍.  ഇയാള്‍ 10 വര്‍ഷം മുന്നേ ഇവിടേക്ക് വീട് മാറി എത്തിയതാണ്.

Read more topics: # Mexico
Woman Steals Neighbour's Anatomical Skeleton as She is 'Offended' by Its 'Posing'.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES