കൊറോണ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏപ്രില്‍ 16 വരെ കേസുകള്‍ കേള്‍ക്കില്ല

കൊറോണ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏപ്രില്‍ 16 വരെ കേസുകള്‍ കേള്‍ക്കില്ല

ഗോളതലത്തില്‍ കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതിയും രംഗത്ത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16 വരെ ഒരു കേസുകളും കോടതി കേള്‍ക്കില്ല. കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനാണ് നടപടിയെന്ന് ഐ.സി.ജെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഐ.സി.ജെ അംഗങ്ങളുടെയും രജിസ്റ്ററി ജീവനക്കാരുടെയും ഔദ്യോഗികമായ എല്ലാ യാത്രകളും സന്ദര്‍ശനങ്ങളും റദ്ദാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനമായ പീസ് പാലസില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്താനായി 'ടെലിവര്‍ക്കിങ്' നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഹേഗിനു പുറത്തേക്കുള്ള സ്വകാര്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കോടതി അംഗങ്ങളോടും രജിസ്റ്ററി ജീവനക്കാരോടും ഐ.സി.ജെ അഭ്യര്‍ത്ഥിച്ചു.   

ഐ.സി.ജെ സ്ഥിതി ചെയ്യുന്ന രാജ്യമായ നെതര്‍ലന്‍ഡ്‌സിന്റെയും ഐക്യരാഷ്ട്രസഭയുടെയും കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് ഐ.സി.ജെയുടെ തീരുമാനം. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകും. 

ഐ.സി.ജെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പ്: 

Press Release by International Court of Justice

International Court Of Justice Adopts Precautionary Measures against corona virus.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES