കോവിഡ് 19; ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു

Ladiesfest
കോവിഡ് 19; ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു

കോവിഡ് സ്ഥിരീകരിച്ച  ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുനിന്നും എത്തിയ കനിക സമ്പര്‍ക്ക വിലക്ക് പാലിക്കാത്തതിനാലാണ് കേസെടുത്തത്. ലണ്ടനില്‍ നിന്ന് മാര്‍ച്ച് 15 നു മുംബൈയില്‍ തിരിച്ചെത്തിയ കനിക, ഈ വിവരം മറച്ചുവച്ച് പല പരിപാടിയിലും പങ്കെടുത്തിരുന്നു. 

 ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു

 

ഞായറാഴ്ച ലഖ്‌നൗവില്‍ സംഘടിപ്പിച്ച ഒരു വിരുന്നില്‍ കനിക പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജയും മകനും ബി.ജെ.പി എം.പിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്

.

 

അതേസമയം, ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം.പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പവും ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ലഖ്‌നൗ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഗായിക കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്.

Read more topics: # covid 19,# kanika kapoor,# bollywood,# police,# case
covid 19 case registered against bollywood singer kanika kapoor

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES