പത്രങ്ങളിലൂടെ കോവിഡ് പകരുമോ? വ്യാജ പ്രചാരണത്തിന് മറുപടിയുമായി ഡോക്ടര്‍മാര്‍
പത്രങ്ങളിലൂടെ കോവിഡ് പകരാന്‍ സാധ്യതയെന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഭയം വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്രം സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. ആളുകള്‍ തിങ്ങി നിറഞ്ഞ മുറികളില്‍ നിന്ന് വായിക്കുമ്പോള്‍ അത് പ്രശ്‌നമാകും. പത്രം കാരണമല്ല. ആളുകള്‍ തിങ്ങിക്കൂടിയാല്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കോവിഡ് രോഗികള്‍ പത്രം വില്‍ക്കുന്നതുകൊണ്ടും, പത്രത്തില്‍ വൈറസിന് അധികകാലം നിലനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞത്.
കൈകൊണ്ട് തൊടാതെയാണ് ഭൂരിഭാഗം പത്രങ്ങളും അച്ചടിക്കുന്നത്. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകള്‍ ഹ്യൂമിഗേഷന്‍ ചെയ്താണ് വരുന്നതെന്നും, പത്രം അടിക്കുന്നതുമുതല്‍ വാഹനത്തില്‍ കയറ്റുന്നത് വരെ മെഷീനുകളുടെ സഹായത്തോടെയാണെന്നും പത്ര സ്ഥാപനങ്ങള്‍ പറഞ്ഞിട്ടുണ്ട്.

