വാര്‍ദ്ധക്യത്തിലെന്ത് മസില്‍ പവര്‍ എന്നാണോ? പക്ഷേ കാര്യമുണ്ട്

വാര്‍ദ്ധക്യത്തിലെന്ത് മസില്‍ പവര്‍ എന്നാണോ? പക്ഷേ കാര്യമുണ്ട്

പ്രായമായില്ലേ? എന്നാല്‍ അടങ്ങിയൊതുങ്ങാന്‍ വരട്ടെ... പറയുന്നത് കാനഡയിലെ എഴുപത് വയസായ മുത്തശ്ശിയാണ്.അറുപത് കഴിയുമ്പോഴേക്കും മരുന്നിന്റെ മണവുമായി ഒതുങ്ങി കൂടുന്നവരാണ് നമ്മുടെ മുത്തശ്ശിമാര്‍.എന്നാല്‍ ജൊവാന്‍ മാക്‌ഡൊണാള്‍ഡ് എന്ന മുത്തശ്ശി അല്‍പം വ്യത്യ്ാമാണ്. അമിതഭാരവും അസുഖങ്ങളുമായി കഴിയുന്ന ഓരോ മനുഷ്യര്‍ക്കും പ്രചോദനമാണ് ഈ ബോഡിബില്‍ഡര്‍ മുത്തശ്ശി. അമിത ഭാരത്തിനൊപ്പം രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ വാര്‍ദ്ധക്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിലായപ്പോഴാണ് ജൊവാന്‍ മാക്‌ഡൊണാള്‍ഡ് തന്റെ ജീവിത ശൈലികളില്‍ മാറ്റം വരുത്തിയത്. 89 കിലോ ഭാരമുണ്ടായിരുന്ന ജൊവാന്‍ 22 കിലോ ആണ് മൂന്ന് വര്‍ഷം കുറച്ചത്. മകളായ മിഷേല്‍ മാക്‌ഡൊണാള്‍ഡാണ് തന്റെ ബോഡിബില്‍ഡിങിന് പിന്നിലെന്ന് ജൊവാന്‍ പറയുന്നു. കൃത്യമായ ജീവിതചര്യയിലൂടെ തന്റെ മസില്‍ ബോഡി നിലനിര്‍ത്താനും മുത്തശ്ശിക്ക് കഴിയുന്നുണ്ട്. 


ആഴ്ചയില്‍ അഞ്ചു ദിവസവും ജിമ്മില്‍ ചിലവഴിക്കുന്ന മുത്തശ്ശിയ്ക്ക് ആദ്യ ദിവസങ്ങള്‍ ദുസ്സഹമായിരുന്നു. പക്ഷേ ഒഴിഞ്ഞു മാറാന്‍ തയ്യാറല്ലായിരുന്നു അവര്‍. മൂന്നു വര്‍ഷം മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് മുത്തശ്ശി വ്യക്തമാക്കുന്നു.ലോകമെമ്പാടും അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള മുത്തശ്ശിയുടെ വര്‍ക്കൗട്ട് വീഡിയോകള്‍ ട്രെയിന്‍ വിത്ത് ജവാന്‍ എന്ന തന്റെ ഫെയ്‌സ്ബുക്ക പേജിലൂടെയാണ് ആരാധകരുമായി പങ്ക് വെക്കുന്നത്.

Read more topics: # fitness,# old woman,# canada,# facebook followers
seventy three year old women is a fitness model with five lakh followers in canada

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES