ക്വാറന്റൈന്‍ കാലത്ത് നിങ്ങളുടെ പ്രണയം കൂടുതല്‍ മനോഹരമാക്കാം
കൊറോണ കാലത്ത് സാമൂഹിക അകലവും സ്വയം ഒറ്റപ്പെടലും അത്യാവശ്യമാണ്. ഇതിടയില്‍ നിങ്ങളുടെ പ്രണയിതാവിനെ കാണാനോ പരസ്പരം സമയങ്ങള്‍ പങ്കുവയ്ക്കാനോ സാധിക്കുന്നില്ലായിരിക്കാം. ഒരു പക്ഷെ നിങ്ങളുടെ പങ്കാളിയെ കാണാന്‍, ഡ്രൈവിന് ഒരുങ്ങാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകാം. എന്നാല്‍ ഇത് നിങ്ങള്‍ക്കോ നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കോ നല്ലതല്ല.
ഈ സമയങ്ങളില്‍ നിങ്ങളുടെ പ്രണയവുമായി കൂടുതല്‍ അടുക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
1. നിങ്ങള്‍ ഒരു ദീര്‍ഘദൂര ബന്ധത്തിലാണെന്ന് കരുതുക
നിങ്ങളുടെ ആരോഗ്യം മാത്രമല്ല, നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവും കണക്കിലെടുത്ത് നിങ്ങള്‍ ഒരു ദീര്‍ഘദൂര ബന്ധത്തില്‍ ആണെന്ന് സ്വയം കരുതുക. അത് നിങ്ങള്‍ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും അങ്ങനെ തന്നെ തുടരുക.
2.തുടര്‍ച്ചയായ ആശയവിനിമയം ചെയ്യുക
തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ അതിരുകള്‍ ഇല്ലാതാക്കുക. പങ്കാളിയുടെ ആവശ്യങ്ങള്‍ മനസിലാക്കുക. പരസ്പരം കേള്‍ക്കുക.
3.സാങ്കേതികവിദ്യയെ പ്രയോജനപെടുത്തുക
പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ ആസ്വദിച്ചിട്ടില്ലേ? അത് രസകരവും ആവേശകരവുമല്ലേ? എന്തുകൊണ്ട് ഈ അവസരം നിങ്ങളുടെ അടുത്ത കൂടിച്ചേരല്‍ മനോഹരമാക്കാന്‍ ഉപയോഗിച്ചുകൂടാ? വീഡിയോയിലൂടെയും മറ്റും നിങ്ങള്‍ക്ക് പരീക്ഷിക്കാന്‍ കഴിയുന്ന നിരവധി മാര്‍ഗങ്ങള്‍ കണ്ടു പിടിക്കുക. അതിലൂടെ നിങ്ങളുടെ അടുത്ത കൂടിച്ചേരല്‍ വളരെ മധുരമായിരിക്കും.
4. ബഹുമാനം പുലര്‍ത്തുക
പൂര്‍ണ്ണമായ ഒറ്റപ്പെടല്‍ എല്ലായ്‌പ്പോഴും ആസ്വാദ്യകരമല്ലെങ്കിലും, നിങ്ങളുടെ പങ്കാളിയെ നിരാശപ്പെടുത്തരുത്. പരസ്പരം കൂടുതല്‍ സമയം ചിലവഴിക്കുക. ഇതിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാം. അവരുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുക.
5. സ്വയം പരിചരിക്കുക
നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അപൂര്‍വമായി മാത്രമേ സമയം ലഭിക്കാറുള്ളു. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച സമയം എന്താണ്. നിങ്ങളുടെ പങ്കാളിയ്ക് വേണ്ടി നിങ്ങള്‍ വേണ്ടെന്ന് വെക്കുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുക.

