കൈകള്‍ സുരക്ഷിതമാക്കാന്‍ ഹോംലി ടിപ്സ്
''എടീ മോളേ ഈ തുണിയൊക്കെ അലക്കിയിട്ടേ, എനിക്ക് വയ്യ സോപ്പുവെളളം തട്ടിയാല്‍ എന്റെ നെയില്‍ പോളിഷ് ഇളകിപ്പോകും. എന്നാ അടുക്കളയിലെ പാത്രങ്ങളൊക്കെ പോയി കഴുകി വയ്ക്ക്. ആ എന്നിട്ട് വേണം എന്റെ നഖങ്ങളെല്ലാം വൃത്തികേടാകാന്‍.''
എല്ലാ വീടുകളിലെയും പതിവ് കാഴ്ചയാണിത്. ഇത്രയും കാലം കഷ്ടപ്പെട്ടു പരിപാലിച്ച സുന്ദരമായ കൈകള്‍ക്ക് കോട്ടം വരുത്താനോ? ഇത്രയും ചെറിയ കാര്യത്തെ കുറിച്ചോര്‍ത്ത് എന്തിനാണ് ടെന്‍ഷനടിക്കുന്നത്. അതിനല്ലേ നമ്മുടെ കൈയില്‍ സൂപ്പര്‍ ടിപ്സ്.
നഖമാണ് കൈകളെ കൂടുതല്‍ സുന്ദരമാക്കുന്നത്. ഏതെങ്കിലും നെയില്‍ പോളിഷിട്ടാല്‍ കൈ ഭംഗിയായി എന്ന് ധാരണ തെറ്റാണ്. നെയില്‍ പോളിഷ് റിമൂവര്‍ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ കൈകള്‍ക്കു പരിക്കു പറ്റാതിരിക്കാന്‍ ഗ്ലൗസ് ഉപയോഗിച്ചാല്‍ പാതി പ്രശ്നങ്ങള്‍ തീരും. നഖം ഇടയ്ക്കിടെ കടിക്കാതിരിക്കുക. എല്ലാ ജോലികളും കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പേ ഇളം ചൂടുവെളളത്തില്‍ ചെറുനാരങ്ങാ നീരൊഴിച്ച് കൈകള്‍ പത്തു മിനിറ്റ് മുക്കി വയ്ക്കുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ നഖങ്ങളെ കുറിച്ചു പേടിക്കേണ്ടതില്ല.

