പ്രതിബന്ധങ്ങളെ തകര്‍ത്ത് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയവള്‍-കല്‍പ്പനാചൗള

Ladiesfest
   പ്രതിബന്ധങ്ങളെ തകര്‍ത്ത് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയവള്‍-കല്‍പ്പനാചൗള

നിങ്ങള്‍ യാത്രകള്‍ ആസ്വദിക്കണം, ഇനി നിങ്ങള്‍ അവിടെ എത്തിയാലും ഇല്ലെങ്കിലും ആ വഴികളൊക്കെയും നിങ്ങള്‍ ആസ്വദിക്കണം. ശൂന്യാകാശം കീഴടക്കിയ ഒരു ധീര വനിതയുടെ വാക്കുകളാണിവ. സ്വപ്നം കാണാത്തവരായി ആരുമില്ല. അതൊക്കെയും യാഥാര്‍ഥ്യമാക്കുന്നവര്‍ കുറവായിരിക്കും. ആകാശത്തോളം സ്വപ്നം കണ്ട് അതൊക്കെയും സ്വന്തമാക്കിയ വനിത, കല്പനാചൗള. 

ലോകമെമ്പാടുമുള്ള ജനങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവള്‍. ആത്മവിശ്വാസവും കഠിന പ്രയത്‌നവും ഉണ്ടെങ്കില്‍ ഏതുയരവും കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.   ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരി. 2 തവണ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരി. ഒടുവില്‍ ബഹിരാകാശത്തു തന്നെ  മരണമടയേണ്ടി വന്ന ആദ്യ ഇന്ത്യക്കാരിയുമായി കല്പന. 

ഹരിയാനയിലെ കര്‍നാലില്‍ ബനാറസിലാല്‍ ചൗളയുടെയും സന്‍യോഗിതയുടെയും മകളായി ഒരു കൊച്ചു പട്ടണത്തിലാണ് മോണ്ടു എന്ന കല്പന ചൗള ജനിച്ചു വളര്‍ന്നത്. മൂത്തസഹോദരനായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്നത്. പൈലറ്റാകാനായിരുന്നു സഹോദരന്റെയും ആഗ്രഹം പക്ഷെ അത് നടന്നില്ല. ആ യോഗം കല്പനയ്ക്കായിരുന്നു. കര്‍ണലിലെ ടാഗോര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഭരതനാട്യം, അത്‌ലറ്റിക്‌സ്, സയന്‍സ്, മോഡലിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കൂട്ടുകാരികളൊക്കെ പുസ്തകത്തിന്റെ ലോകത്തായപ്പോള്‍ സൈക്കിളുമെടുത്ത് കാടും മേടും കറങ്ങുകയായിരുന്നു കല്‍പ്പന പഞ്ചാബ് എഞ്ചിനീറിങ് കോളേജില്‍ നിന്നും ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. കുടുംബത്തില്‍ നിന്നും യാതൊരു സപ്പോര്‍ട്ടും ഇല്ലാതെയാണ് അമേരിക്കയിലേക്ക് എത്തിയത്. ടെക്സാസ് സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദം, കൊളറാടേം സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം. അതിനിടയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. 

2003 ഫെബ്രുവരി 1, ആകാശത്തിനപ്പുറം ലോകം സ്വപ്നം കണ്ട് ജീവിതം ഉഴിഞ്ഞുവെച്ച കല്പനയുടെ രണ്ടാമത്തെ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ബഹിരാകാശ ചരിത്രത്തിലെ ഒരു വന്‍ ദുരന്തം യാഥാര്‍ഥ്യമാവുകയായിരുന്നു. കുട്ടിക്കാലം മുതലേ പറക്കാന്‍ കൊതിച്ച് ഉയരങ്ങള്‍ കീഴടക്കിയ കല്‍പ്പന ഇന്നും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനമാണ്.

inspirational story of kalpanachawla the first indian lady travel to space

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES