കോവിഡ് -19; വിവാഹം മാറ്റിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
'എടീ നിനക്കറിയാലോ ഏപ്രില്‍ 9ന് ആണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. 500 ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. എന്തായാലും നീ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം'.
എനിക്ക് വാട്‌സാപ്പില്‍ വന്ന സുഹൃത്തിന്റെ സന്ദേശമാണിത്. ഇങ്ങനെയുളള ടെന്‍ഷന്‍ എല്ലാവര്‍ക്കും ഉണ്ടാകും. വിവാഹം മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട. ഇന്ത്യന്‍ വിവാഹങ്ങള്‍ ഒരു മഹത്തായ കാര്യമാണ്. നൂറുകണക്കിന് ആളുകളുടെ ഒത്തുചേരല്‍. കോവിഡ് -19 വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങളില്‍ 144-ാം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്, ഇത് പ്രകാരം നാലോ അഞ്ചോ ആളുകള്‍ പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമുണ്ട്. കോവിഡ് -19 ന്റെ വ്യാപനം ഒഴിവാക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് സാമൂഹിക അകലം. അതിനാല്‍, അടുത്ത തീയ്യതികളില്‍ നടത്താനിരുന്ന എല്ലാ വിവാഹങ്ങളും മാറ്റി വയ്‌ക്കേണ്ടി വരുന്നു. ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതിഥികളെ അപ്ഡേറ്റുചെയ്യുക. പത്രത്തിലൂടെയും മറ്റും പുനക്രമീകരണത്തെക്കുറിച്ച് ക്ഷണിക്കപ്പെട്ട എല്ലാവരേയും അറിയിക്കുക. വിദേശത്തു നിന്നും വരുന്നവര്‍ക്കായുളള എയര്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടെ വിവാഹവുമായി ബന്ധപ്പട്ടെ എല്ലാ ഒരുക്കങ്ങളും മുന്‍കൂട്ടി നടത്താതിരിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെടുക.

