ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ജെസ്സി യാത്ര തുടരുന്നു മൂന്ന് കാലുകളുമായി..

ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ജെസ്സി യാത്ര തുടരുന്നു മൂന്ന് കാലുകളുമായി..

ഷ്ടപ്പെട്ടുപോയത് തിരിച്ചുകിട്ടില്ലെന്ന് പറഞ്ഞ് ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ തളരാതെ മുന്നോട്ട് പോയവര്‍ വിജയിച്ചിട്ടുമുണ്ട്. 

തന്റെ നഷ്ടപ്പെട്ട ഒരു കാലിനു പകരം മൂന്നു കാലുകള്‍ സ്വന്തമാക്കിയ ഒരു മിടുക്കിയുണ്ട്. ജെസ്സ് ക്വിന്‍ എന്ന ന്യൂസിലാന്റുകാരി. ഈ ഇരുപത്തിയാറുകാരിയുടെ  ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. 

ജിം ക്വിന്നിന്റെയും ഡെബ്ബി ക്വിന്നിന്റെയും മകളായി 1992 നവംബര്‍ 16 ന് യാതൊരു വൈകല്യവുമില്ലാതെയാണ് ജെസ്സ് ജനിച്ചത്. 9 വയസ്സുവരെ അങ്ങനെ തന്നെയായിരുന്നു. ഏതൊരു കുട്ടിയേയും പോലെ വികൃതി കുറച്ചു കൂടുതലായിരുന്നു ജെസ്സിക്കും. കളിക്കുന്നതിനിടയില്‍ പന്തിന്റെ മുകളില്‍ കയറി നിന്നു. ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീണു. ആ വീഴ്ചയില്‍ തുടയിലെ അസ്ഥി പൊട്ടി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു പ്ലാസ്റ്ററുമിട്ടു. 
തുള്ളിച്ചാടി നടന്നിരുന്ന ജെസ്സിയെ സംബന്ധിച്ചു വേദനയും വിരസതയും നിറഞ്ഞ നാളുകളായിരുന്നു അത്. 

നല്ലൊരു അത്ലറ്റായിരുന്നു ജെസ്സി. പ്ലാസ്റ്റര്‍ അഴിച്ച് പഴയ ലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും വേദന ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. വീഴ്ചയില്‍ സംഭവിച്ചത്തിന്റെ ബാക്കിയാകും എന്നു കരുതി കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞു. 

പക്ഷെ, വേദന കൂടിക്കൂടി വന്നു.വീണ്ടും ആശുപത്രിയിലേക്ക്. ടെസ്റ്റ് നടത്തിയപ്പോള്‍ വീഴ്ചയുമായി വേദനയ്ക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. പരിശോധനക്കൊടുവില്‍ അത് അസ്ഥികളെ ബാധിക്കുന്ന കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ചികിത്സകളുടെ കാലം. കീമോയും നടത്തി. കാല് മുറിച്ചു മാറ്റാതെ വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ അത് നടന്നു. തുടയസ്ഥിയുടെ തുടക്കം മുതല്‍ തന്നെ മുറിച്ചു കളയേണ്ടി വന്നു. വീല്‍ച്ചെയറിലേക്ക് ഒതുങ്ങിപ്പോകുമെന്ന് ചിന്തിച്ച നിമിഷങ്ങള്‍. 

എന്നാല്‍, 'റൊട്ടേഷന്‍ പ്ലാസി' എന്ന അപൂര്‍വ സര്‍ജറി   ജെസ്സിയുടെ ജീവിതം മാറ്റിമറിച്ചു. ന്യൂസിലാന്റില്‍ ഇത്തരത്തില്‍ വിജയിച്ച ആദ്യത്തെ സര്‍ജറി എന്റേതായിരിക്കുമെന്ന് ജെസ്സി പറയുന്നു. കീമോ വീണ്ടും തുടങ്ങി, ഒടുവില്‍ ക്യാന്‍സര്‍ അവള്‍ക്കുമുന്നില്‍ പരാജയപ്പെട്ടു. 

എന്റെ കാല് പോയപ്പോള്‍ പകരം പുതിയൊന്ന് കിട്ടിയെന്നാണ് കുട്ടിത്തം മാറാത്ത ആ പെണ്‍കുട്ടി അന്ന് പറഞ്ഞത്. കൃത്രിമക്കാലുവെച്ച് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതൊക്കെ അവള്‍ അതിജീവിച്ചു. 

കോളേജിലെത്തിയപ്പോള്‍ നേറ്റ് ബോള്‍, ഷൂട്ടിംഗ് തുടങ്ങി ആവുന്ന മത്സരങ്ങളിലൊക്കെ അവള്‍ പങ്കെടുത്തു. ആത്മവിശ്വാസം കൂടിക്കൂടി വന്നു. 
ഓടാനും നീന്താനുമെല്ലാം പരിശീലിച്ചു. അതിനായി പലതരം കൃത്രിമക്കാലുകള്‍ സംഘടിപ്പിച്ചു. നീന്താന്‍ ഒരു കാല്‍, സാധാരണ ഉപയോഗത്തിനൊന്ന്, ഓടാന്‍ വേറൊന്ന് തുടങ്ങി മാറിമാറി ഉപയോഗിക്കുന്നു. 

ഒരുപാടുപേര്‍ക്ക് ജെസ്സിയിന്ന് ആത്മവിശ്വാസം നല്‍കുന്നു. ഒരു ഫാഷന്‍ സ്‌കൂള്‍ ഗ്രാജുവേറ്റ് ആയ അവള്‍ ഇന്ന് മോഡല്‍, ബ്ലോഗര്‍, എന്നീ നിലകളിലെല്ലാം ശ്രദ്ധേയമാണ്. നൈക്ക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. ജീവിതത്തിലെ ദുരിതങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട് 3 കാലിലൂടെ ജെസ്സി യാത്ര തുടരുന്നു.

Read more topics: # Jess Quinn,# Positive
Story of Jess Quinn.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES