ജനതാ കര്‍ഫ്യൂവിന് ഒരുങ്ങി രാജ്യം; നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ജനതാ കര്‍ഫ്യൂവിന് ഒരുങ്ങി രാജ്യം; നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് ഒരുങ്ങി രാജ്യം. നാളെ രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 

ആശുപത്രികളില്‍ നാളെ മോക് ഡ്രില്‍ നടക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. സ്വകാര്യബസുകള്‍, ഓട്ടോ, ടാക്‌സി ഒന്നും നിരത്തിലറങ്ങില്ല. ഹോട്ടലുകളും പെട്രോള്‍ പമ്പുകളും കട, കമ്പോളങ്ങളും അടഞ്ഞു കിടക്കും. 3700 ഓളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളെ ബാധിക്കില്ല. ഡല്‍ഹി, ബെംഗളൂരു, കൊച്ചി മെട്രോ സര്‍വീസുകളുണ്ടാകില്ല. കൂടാതെ ഊബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളും നാളെ പ്രവര്‍ത്തിക്കില്ല. ഞായറാഴ്ച എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവച്ചതായി ഗോ എയര്‍കമ്പനി അറിയിച്ചിട്ടുണ്ട്. 60 ശതമാനം വിമാന സര്‍വ്വീസുകള്‍ മാത്രമേ നടത്തൂ എന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും അറിയിച്ചു.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഡോകടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് രാജ്യത്തെ എല്ലാ ആശുപത്രികളിലും മോക് ഡ്രില്‍ നടത്തുന്നത്.
കൊറോണ ഗുരുതരമാകുന്ന സാഹചര്യം വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനുള്ള പരീക്ഷണമാണ് നാളെ നടത്തുന്ന കര്‍ഫ്യൂ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  

Read more topics: # janta,# narendra modi,# tomorrow,#
Janta curfew on tomorrow restrictions from midnight.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES