ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി വാങ്ങി സീമ ഖുശ്‌വാഹ
നിര്‍ഭയ കേസില്‍ 4 പ്രതികളും ഇന്ന് തൂക്കിലേറ്റപ്പെട്ടു. ഏഴ് വര്‍ഷത്തെ നീണ്ട നിയമ പോരാട്ടത്തിനെടുവില്‍ ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. 2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്. തുടര്‍ന്ന് ഇക്കാലയളവിലെല്ലാം നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിന്ന് പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങിച്ചു കൊടുത്തത് വനിത അഭിഭാഷകയായ സീമ ഖുശ്‌വാഹയാണ്. നിര്‍ഭയയുടെ പേരിലുള്ള ട്രസ്റ്റിന്റെ നടത്തിപ്പുകാരി കൂടിയാണ് സീമ. 2014ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് സീമ പഠനം പൂര്‍ത്തിയാക്കുന്നത്. സിവില്‍ സര്‍വീസിനുള്ള ശ്രമത്തിലാണ് സീമ. ഉത്തര്‍ പ്രദേശിലെ എടാവയാണ് സീമയുടെ ജന്മനാട്.
കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയപ്പോള്‍ ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം സീമയും ഉണ്ടായിരുന്നു ഇന്ന്. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പ്രതി ഭാഗം അഭിഭാഷകന്‍ എ.പി സിങ്ങ് നിരവധി വാദങ്ങള്‍ നിരത്തി ശിക്ഷ നടപ്പാക്കുന്നത് നീട്ടി കൊണ്ടുപോയെങ്കിലും സീമയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇതൊന്നും വിലപ്പോയില്ല. നിര്‍ഭയയ്ക്കു നീതി കിട്ടിയ ഇന്ന് രാജ്യത്തെ മൊത്തം ജനങ്ങളുടെയും ആദരവ് ഏറ്റു വാങ്ങുകയാണ് സീമ ഖുശ്‌വാഹ എന്ന അഭിഭാഷക.

