ന്യൂസിലന്‍ഡില്‍ ഇനി ഗര്‍ഭഛിദ്രം കുറ്റകരമല്ല; നിയമം പാര്‍ലമെന്റ് പാസാക്കി 

Ladiesfest
ന്യൂസിലന്‍ഡില്‍ ഇനി ഗര്‍ഭഛിദ്രം കുറ്റകരമല്ല; നിയമം പാര്‍ലമെന്റ് പാസാക്കി 

ഗര്‍ഭഛിദ്രം കുറ്റകരമാണെന്ന നിയമം റദ്ദാക്കി ന്യൂസിലാന്‍ഡ്. കഴിഞ്ഞ 40 വര്‍ഷമായി ഗര്‍ഭഛിദ്രം കുറ്റകരമായി കാണുന്ന നിയമമാണ് ഇവിടെ നിലനിന്നിരുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരെങ്കിലും ഗര്‍ഭഛിദ്രം അനിവാര്യമാണെന്നും അതല്ലെങ്കില്‍ ഗര്‍ഭിണിയുടെ ജീവന് ഭീഷണിയുണ്ടെന്നും അംഗീകരിച്ചാല്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിച്ചിരുന്നുള്ളൂ. അനധികൃതമായി ഗര്‍ഭം അലസിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ സ്ത്രീകള്‍ക്ക് 14 വര്‍ഷം വരെ നീളുന്ന ശിക്ഷയും ലഭിക്കുമായിരുന്നു. 

1977 ലെ ഈ നിയമത്തിനെതിരെയാണ് പുതിയ ബില്‍ പാസാക്കിയിരിക്കുന്നത്. 51 നെതിരെ 68 വോട്ടുകളാണ് നിയമത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറല്‍ കൂടി ഒപ്പിടുന്നതോടെ നിയമത്തിന് പൂര്‍ണ അംഗീകാരമാകും. ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ആരോഗ്യപ്രശ്നമായി പരിഗണിക്കുമെന്ന്  നിയമത്തെക്കുറിച്ച് ന്യൂസിലന്‍ഡ് നീതിന്യായ മന്ത്രി ആന്‍ഡ്ര്യൂ ലിറ്റില്‍ വ്യക്തമാക്കി. 

അനന്തമായ നിയമ പ്രശ്‌നങ്ങളിലൂടെ കടന്നുപോകണമെന്നതിനാല്‍ ഇവിടെ പലരും ഗര്‍ഭഛിദ്രത്തിന് അനുമതി തേടാതിരിക്കുകയും ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതോടെ സുരക്ഷിതമായ ഗര്‍ഭം അലസിപ്പിക്കല്‍ ഇവിടെ യാഥാര്‍ഥ്യമാകും.

Read more topics: # New Zealand,# abortion,# law,#
New Zealand passes law decriminalising abortion,

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES