സമയമായിരിക്കുന്നെന്ന് ഗിന്നസ് പക്രു; കൊറോണ കഴിഞ്ഞാല്‍ ക്വാഡന്‍ കേരളത്തിലേക്ക്

സമയമായിരിക്കുന്നെന്ന് ഗിന്നസ് പക്രു; കൊറോണ കഴിഞ്ഞാല്‍ ക്വാഡന്‍ കേരളത്തിലേക്ക്


'എന്നെ ഒന്നു കൊന്നു തരൂ' എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ ക്വാഡന്‍ ബെയില്‍സ്‌നെ ഓര്‍മയില്ലേ? പൊക്കക്കുറവിന്റെ പേരില്‍ സഹപാഠികളുടെ കളിയാക്കലുകള്‍ക്കിരയായ ക്വാഡനെ അത്ര പെട്ടെന്ന് നമുക്ക് മറക്കാനാവില്ല. അമ്മയുടെ മുമ്പില്‍ പൊട്ടികരയുന്ന ക്വാഡന്റെ വീഡിയോയിലെ ഓരോ വാക്കുകളും കൂരമ്പ് പോലെയാണ് ഓരോ ശ്രോതാവിന്റെയും ഉള്ളില്‍ കൊണ്ടത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അന്ന് ക്വാഡനെ പിന്തുണച്ച് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ തന്റെ അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണയറിയിച്ചിരുന്നു. ഇതില്‍ നന്ദിയറിയിച്ച് ക്വാഡനും അമ്മയും പിന്നീട് മറുപടി നല്‍കി. അതോടൊപ്പം ഗിന്നസ് പക്രുവിനെ പോലെ ഒരു നടനാവണമെന്നുള്ള തന്റെ ആഗ്രഹവും ക്വാഡന്‍ മറച്ചു വെച്ചില്ല. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ നടന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉണ്ണിദാസ് കൂടത്തിലാണ്. ഇതിനകം സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊറോണ രോഗ ഭീതി ഒഴിഞ്ഞാലുടനെ ക്വാഡന് കേരളത്തിലെത്താമെന്നും താരം പറയുന്നു. നേരത്തെ പക്രുവിനെ കാണാനുള്ള ആഗ്രഹം ക്വാഡനും അമ്മ യരാഖ ബെയില്‍സും പങ്ക് വെച്ചിരുന്നു.

ക്വാഡനെപ്പോലെ ഒരിക്കല്‍ താനും കരഞ്ഞിട്ടുണ്ടെന്നും ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് എന്നും ക്വാഡന്റെ വീഡിയോ പങ്ക് വെച്ചുകൊണ്ട് പക്രു കുറിച്ചിരുന്നു. 

Read more topics: # kwadan,# guinnes pakru,# bodyshaming,# mollywood
kwadan get a chance to act in malayalam cinema

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES