സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സെല്‍ഫികള്‍ പങ്കുവയ്ക്കുന്നവരണോ? എങ്കില്‍ നിങ്ങളുടെ പ്രണയത്തിന് പണി കിട്ടാന്‍ സാധ്യതയുണ്ട്! 

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സെല്‍ഫികള്‍ പങ്കുവയ്ക്കുന്നവരണോ? എങ്കില്‍ നിങ്ങളുടെ പ്രണയത്തിന് പണി കിട്ടാന്‍ സാധ്യതയുണ്ട്! 

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍  അത് നിങ്ങളുടെ പ്രണയത്തെ ബാധിച്ചേക്കാമെന്നു  പഠനങ്ങള്‍  തെളിയിക്കുന്നു. ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി  നടത്തിയ  പഠനത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പതിവായി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്ന ആളുകള്‍ അവരുടെ പങ്കാളിയുമായി  കൂടുതല്‍ സംഘര്‍ഷം അനുഭവിക്കുന്നതായി കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ പോസ്റ്റ് ചെയുന്ന സെല്‍ഫിക്ക്  ലഭിക്കുന്ന  ലൈക്കുകളിലും കമന്റുകളിലും പങ്കാളിക്ക് അസൂയ ഉള്‍പ്പെടെ ഉണ്ടാവാന്‍ ഇടയുണ്ട്. ഇത് ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ കാരണമാവും. അതിനാല്‍  സെല്‍ഫി ഭ്രമം നിങ്ങളുടെ പ്രണയത്തെ താറുമാറാക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഇനിയും കാര്യം മനസിലായില്ലെങ്കില്‍  നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില  അടയാളങ്ങള്‍ ഇതാ.

1. സോഷ്യല്‍ മീഡിയ പിന്തുടരല്‍

 നിങ്ങളുടെ പങ്കാളി  എല്ലായ്പ്പോഴും അവന്റെ/അവളുടെ പങ്കാളിയുടെ സോഷ്യല്‍ മീഡിയ ടൈം ലൈനുകളിലെ പോസ്റ്റുകളും  കമന്റുകളും  തിരഞ്ഞുകൊണ്ടിരിക്കുന്ന ആളണെങ്കില്‍ നിങ്ങള്‍ പതിവായി ആകര്‍ഷകമായ സെല്‍ഫികള്‍ പോസ്റ്റുചെയ്യുമ്പോള്‍ പങ്കാളിയ്ക്ക് അതില്‍  അസൂയ തോന്നാമെന്ന്  മുംബൈ ആസ്ഥാനമായുള്ള ലൈഫ് കോച്ച് വൈഭവ് ഡാറ്റാര്‍ പറയുന്നു. ഇത് പിന്നീട്  പരസ്പരവിശ്വാസം ഇല്ലായ്മ, വേര്‍പിരിയല്‍ എന്നിവപോലുള്ള വലിയ പ്രശ്‌നങ്ങളിലേക് ഇത് നയിച്ചേക്കാം. '

2. നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ?

നിങ്ങളും പങ്കാളിയും ഒരുമിച്ചിരിക്കുമ്പോള്‍ മിക്കപ്പോഴും നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി  സെല്‍ഫി എടുക്കുന്ന തിരക്കിലാണോ?  ഈ പെരുമാറ്റം പങ്കാളികളില്‍ ഒരാളെ അവഗണിക്കുന്നതായി തോന്നാം. നിങ്ങള്‍ക്ക്  അവന്റെ/അവളുടെ വികാരങ്ങളോടും വിചാരങ്ങളോടും തീരെ പരിഗണനയില്ല എന്നവര്‍ ചിന്തിക്കും. ഇത് ബന്ധത്തെ തകര്‍ക്കും.

3. നാര്‍സിസിസത്തിന്റെ അടയാളങ്ങള്‍

സെല്‍ഫിയോടുള്ള ആസക്തിയെ നാര്‍സിസിസത്തിന്റെ  രൂപമെന്ന് വിശേഷിപ്പിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. 'നാര്‍സിസിസ്റ്റുകള്‍ അവരുടെ ശരീര പ്രതിച്ഛായയോ ശ്രദ്ധയും പ്രശംസയും നേടുന്നതിനായുള്ള  അഭിനിവേശത്തില്‍ കൂടുതല്‍ സെല്‍ഫികള്‍ പോസ്റ്റു ചെയ്യുകയും  സോഷ്യല്‍ മീഡിയക്ക് അടിമയാവുകയും ചെയ്യും. അവന്റെ/അവളുടെ ശാരീരിക രൂപത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. കൂടാതെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളോ  ഫില്‍ട്ടറുകളോ ഉപയോഗിച്ച്  സ്വയം മികച്ചതാക്കാന്‍  ശ്രമിക്കും. ഇതോടെ മറ്റേയാള്‍ക്ക്  അന്യനാണെന്ന് തോന്നുകയും ചെയ്യും.' ഈ സ്വാര്‍ത്ഥത നിങ്ങളുടെ  ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. 

അതുകൊണ്ട് നിങ്ങളെ മനസിലാക്കുന്നതും നിങ്ങളായി അംഗീകരിക്കുന്നതുമായ  ആളോടൊപ്പം ഒരു നല്ല പ്രണയബന്ധം ആശംസിക്കുന്നു.

Read more topics: # Selfie,# Relationship,# Love
Your Selfie Obsession Is Ruining Your Relationship.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES