ആത്മവിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയം- ആസിഡ് അറ്റാക്ക് ഇരയുടെ ജീവിതം
ജീവിതം ആര്‍ക്കു മുന്നിലും തോല്‍ക്കാനുള്ളതല്ല. തോല്‍വികളെപ്പോലും വിജയങ്ങളാക്കാനുള്ളതാണ്. എനിക്കും ലക്ഷ്യങ്ങളും, സ്വപ്‌നങ്ങളുമുണ്ട്, ഞാനൊരിക്കലും ഒരിരയല്ല. ഒരു സാധാരണ പെണ്‍കുട്ടി. വരാനിരിക്കുന്ന ജീവിതത്തിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് മോണിക്ക.
വെല്ലുവിളികള്‍ അതിജീവിച്ചവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ. പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ളവരാണ് എല്ലാവരും. ഒരിക്കല്‍ പരാജയപ്പെട്ടെന്ന് കരുതി പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ എന്നും പരാജിതനായിരിക്കും എന്നാല്‍ തളരാതെ ആത്മവിശ്വാസത്തോടുകൂടി പോരാടിയവര്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടുമുണ്ട്. അങ്ങനെയൊരു അതിജീനത്തിന്റെ കഥയാണ് മോണിക്കയ്ക്കും പറയാനുള്ളത്.
മോണിക്ക സിംഗ്, അവാര്‍ഡ് വിന്നിംങ് സ്പീക്കര്‍, ഫാഷന്‍ ഡിസൈനര്‍, ഇന്‍ഫ്‌ളുവന്‍സര്‍, ബിസിനസ്സ് വുമണ്‍, ഫൗണ്ടര്‍ ഓഫ് മഹേന്ദ്രസിംങ് ഫൗണ്ടേഷന്‍ തുടങ്ങി നീണ്ടുകിടക്കുന്ന ട്വിറ്റര്‍ പ്രൊഫൈല്‍.പറയാത്തത് ഒന്നുമാത്രം താനൊരു ആസിഡ് ആക്രമണത്തിനിരയായ സ്ത്രീയാണ് എന്നുമാത്രം.
ജീവിതത്തിലതൊരു കറുത്ത പാടാണെന്ന് അവള്‍ക്കറിയാം. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണം. എന്‍.ഐ.എഫ്.ടി ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനിംങ് വിദ്യാര്‍ത്ഥിനിയായിരുന്നു. അയാള്‍ സുഹൃത്തും. 19 വയസ്സ് പ്രായമായിരുന്ന കാലം. ലക്‌നൗവില്‍ വെച്ച് സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ വിന്റോഗ്ലാസുകള്‍ താഴ്ത്തിയ നിമിഷം അയാള്‍ ചുമതലപ്പെടുത്തിയ ഒരു ബൈക്ക്കാരനാണ് ആസിഡ് ഒഴിച്ചത്. ഒരു വര്‍ഷം ആശുപത്രിയില്‍. 46 സര്‍ജറികള്‍. കുടുംബവും കൂട്ടുകാരുമൊക്കെ അവളുടെ ഒപ്പം നിന്നു. അവളെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിച്ചു. 25000 രൂപ പിഴയടച്ച് കോടതി അവരെ വിട്ടയച്ചു. ആസിഡ് വീണതിനേക്കാള്‍ പൊള്ളിച്ചത് അതായിരുന്നു.ആയിടെ പിതാവും മരണപ്പെട്ടു. 2016 ല്‍ പിതാവിന്റെ പേരില്‍ മഹേന്ദ്രസിംങ് ഫൗണ്ടേഷന്‍ ആരംഭിച്ചു. പലതരം ആക്രമണങ്ങള്‍ക്കിരയായ പെണ്‍കുട്ടികളുടെ സംരക്ഷണവും അവരെ സ്വയം പര്യാപ്തമാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.ആ വര്‍ഷം തന്നെ യു.എന്നിന്റെ ക്ഷണവും ലഭിച്ചു. അത് ലോകം മുഴുവന്‍ ഏറ്റെടുത്തു. പരാജയപ്പെട്ട് പിന്‍മാറുന്നവരെ ജീവിതത്തിലേക്ക് തിരികെ വിളിക്കുകയാണ് മോണിക്ക.

