കൊറോണക്കാലത്തെ വായന; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണക്കാലത്തെ വായന; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്ക് ഡൗണിലാണ് രാജ്യമാകെ. ഗവൺമെന്റും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്നത് കഴിയുന്നതും വീട് വിട്ട് പുറത്തിറങ്ങാതെ ഇരിക്കാനാണ് . വീട്ടിലിരുന്നു കൊണ്ട് എന്തുചെയ്യാം എന്നാലോചിക്കുമ്പോൾ ആദ്യം തോന്നുന്ന ഐഡിയയാണ് വായന. കൊറോണക്കാലത്തെ വായനയിലും ശ്രദ്ധിക്കേണ്ടതായി ചിലതൊക്കെയുണ്ട്. 

വായനയ്‌ക്ക് പൊതുവെ ആശ്രയിക്കുന്നത് പൊതു ലൈബ്രറികളെ ആണല്ലോ. നിലവിലുള്ള സാഹചര്യത്തിൽ പൊതുവായനശാലകൾ അത്ര നല്ല ഓപ്‌ഷൻ അല്ല. ആരോഗ്യം കളയാതെ വായിക്കാൻ ഇപ്പോൾ നല്ലത് ഇ-വായന ആണ്. ഇ-ബുക്കുകളുടെ നിരവധി ആൻഡ്രോയ്ഡ് , ആപ്പിൾ റീഡർ ആപ്ലിക്കേഷനുകൾ നിലവിൽ ലഭ്യമാണ്. 

ചില ആപ്ലിക്കേഷനുകളും അനുഭവങ്ങളും ചുവടെ കൊടുക്കുന്നു 

1 .Aldiko / Aldiko Classic.

അഡോബിയുടെ epub ബുക്ക് ഫോർമാറ്റ് മാത്രം സപ്പോർട്ട് ചെയ്യുന്ന ഒന്നാണ് ഈ ആപ്പ്. 
സ്മൂത്ത് ആയ വായനാനുഭവം.
പുസ്തകങ്ങൾ ഷെൽഫ് ആയിത്തിരിക്കാം.
കോപ്പിറൈറ്റ് കഴിഞ്ഞ പുസ്തകങ്ങൾ റീഡറിൽ തന്നെ പബ്ലിക് ഡൊമൈൻ ബുക്സിൽ ഡൗൺലോഡ് ചെയ്ത് വായിക്കാനുള്ള സൗകര്യം.
മലയാളം ഫോണ്ട് സപ്പോർട്ട് ചെയ്യില്ല.

2. Moonplus.

കൂടുതൽ ഫീച്ചറുകൾ.
കൂടുതൽ ബുക്ക് ഫോർമാറ്റുകൾ ( txt , rtf മുതലായവ ) സപ്പോർട്ട് ചെയ്യും.
മലയാളം സപ്പോർട്ട് ചെയ്യും.
പ്ലഗ് ഇൻ എന്ന നിലയിൽ project Gutenberg , feedbooks തുടങ്ങിയവയിലേക്ക് നേരിട്ട് പോകാനുള്ള ഓപ്‌ഷനുണ്ട്.

3. Lithium.

ഉള്ളതിൽ ഏറ്റവും ലൈറ്റ് ആയ റീഡർ.
ഒരുപാട് ഓപ്ഷൻ ഇല്ലെങ്കിലും വായനാസുഖമുള്ള ഒന്നാണ്.
മുന്നേ പറഞ്ഞ രണ്ട് റീഡറുകളെയും പോലെ പേജ് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.


ഇനി ,
കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ പുസ്തകങ്ങൾ നിയമപരമായി തന്നെ ഡൗൺലോഡ് ചെയ്ത് വായിക്കാവുന്ന കുറച്ച് സൈറ്റുകൾ താഴെ കൊടുക്കുന്നു.

4. Project Gutenberg.

60,000 ത്തിലധികം ഇ ബുക്കുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പല ഫോർമാറ്റിലും , mobi, epub, PDF ഉൾപ്പെടെ പുസ്തകങ്ങൾ ലഭ്യമാണ്.
ക്ലാസിക്സ് പുസ്തകങ്ങൾ ആണ് കൂടുതലും.

5. Epubbooks.

ക്ലാസിക്സ് ബുക്സ് ആണ് കൂടുതലും.എങ്കിലും വളരെ നല്ല കളക്ഷൻ ഉണ്ടെന്നതാണ് മെച്ചം.
Epub , mobi ഫോർമാറ്റുകളിൽ പുസ്തകങ്ങൾ ലഭ്യമാണ്.

6. Feedbooks.

നേരത്തെ പറഞ്ഞ സൈറ്റുകളിൽ ലഭ്യമായ പുസ്തകങ്ങൾ തന്നെയാണ് കൂടുതലും ഇവിടെയും ലഭ്യമായിട്ടുള്ളത്.

കൊറോണയെ പേടിക്കാതെ വായിക്കാൻ ഇതിലും നല്ല വഴി വേറെയില്ല . അപ്പോൾ എല്ലാവര്ക്കും ഹാപ്പി റീഡിങ്.

Read more topics: # corona,# library,# e books,# lock down
details of e reading apps to use on corona lock down

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES