ജീവനെടുക്കുന്നതും സംരക്ഷിക്കുന്നതും നീ തന്നെ ; അമ്മ

Ladiesfest
 ജീവനെടുക്കുന്നതും  സംരക്ഷിക്കുന്നതും  നീ തന്നെ ; അമ്മ

    അതൊരു ആവേശമായിരുന്നില്ല, സ്വന്തം മകന്‍ കിണറ്റില്‍ വീണെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും നോക്കിയില്ല ഇട്ടിരുന്ന നൈറ്റി എടുത്തുടുകുത്തി അരമതില്‍  കയറിയിരുന്ന് കിണറ്റിലേക്ക് ഒരൊറ്റ ചാട്ടം. ആഴത്തിലേക്ക് ചാടുമ്പോഴും തന്റെ മകനെ രക്ഷിക്കണമെന്ന ചിന്തയും വീഴ്ചയില്‍ കുഞ്ഞിന് പരിക്കുകളൊന്നും പറ്റികാണരുതേ എന്ന പ്രാര്‍ത്ഥനയും മാത്രം മനസ്സില്‍.

    ഏഴു വയസ്സായ മകന്‍ അലനെ രക്ഷിക്കാന്‍ വേണ്ടിയാണ് മൂവറ്റുഴക്കാരിയായ മിനി 40 അടി താഴ്ചയുളള കിണറ്റിലേക്ക് എടുത്തു ചാടിയത്. ഇതും ഒരമ്മതന്നെയെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു, കാരണം കുറച്ചുദിവസം മുന്‍പ് കുഞ്ഞിനെ കടല്‍ ഭിതത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശരണ്യയെന്ന സ്ത്രീയെ ആരും മറന്നു കാണില്ല. അതും ഒരമ്മ. കുഞ്ഞിന്റെ  ജീവനെടുക്കാനായി കുഞ്ഞിനെ വീണ്ടും എടുത്തെറിയുമ്പോള്‍ കാമുകനൊപ്പം ജീവിക്കാനുളള ആവേശമാണ് ആ സ്ത്രീയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മകനെ രക്ഷിക്കാനായി ആഴത്തിലേക്ക എടുത്തു ചാടുമ്പോഴും കുഞ്ഞിന് ഒരു പോറല്‍ പോലും ഏല്‍ക്കരുതേ എന്നു പ്രാര്‍ത്ഥനയാണ് ആ അമ്മയുടെ മനസ്സില്‍.

കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നതും, സംരക്ഷിക്കുന്നതും ഇല്ലാതാക്കുന്നതും അമ്മ. അമ്മയെന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ജന്‍മം നല്‍കുക മാത്രമല്ല. സംരക്ഷിക്കുക കൂടി ചെയ്്താലേ സ്ത്രീയെ പൂര്‍ണ്ണമായി അമ്മയെന്ന് വിളിക്കാനാകൂ.

Read more topics: # mini,# ശരണ്യ,# saranya
inspiring story of a mother

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES