കാവല്‍ജോലി പുരുഷന്റെ കുത്തകയല്ലെന്ന് തെളിയിച്ച പെണ്‍കരുത്തിന്റെ കഥ

കാവല്‍ജോലി പുരുഷന്റെ കുത്തകയല്ലെന്ന് തെളിയിച്ച പെണ്‍കരുത്തിന്റെ കഥ

ഥ നടക്കുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. തന്റെ സഹപാഠികളിലൊരാളെ പിന്തുടരുകയും കളിയാക്കുകയും ചെയ്ത ഒരുവനെ കോളര്‍ പിടിച്ച് വലിച്ച് അടുത്തുള്ള പാലത്തില്‍ നിന്ന് താഴേക്ക് എറിയുമെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. അതിനുശേഷം, മറ്റൊരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ അയാള്‍ ധൈര്യപ്പെട്ടിട്ടില്ലെന്നും അവള്‍ ഓര്‍ക്കുന്നു. പറയുന്നത് 'ഗുണ്ട-ഗാര്‍ഡി'ക്ക് പേരുകേട്ട ഒരു കാവല്‍ക്കാരിയെ കുറിച്ചാണ്.

കാവല്‍, സംരക്ഷണം എന്നിവയ്ക്ക് ശാരീരികമായി പുരുഷന് മാത്രമേ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളു എന്ന് ചിന്തിക്കുന്നിടത്താണ് ഭൂമിക എന്ന സ്ത്രീ തന്റെ കരിയര്‍ കാവല്‍ക്കാരിയാവുകയാണെന്ന് വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞത്.

പെണ്‍മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കാത്ത അച്ഛന്‍  സഹോദരിമാരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ ഒരു ദിവസം, സഹോദരിയുടെ ഭര്‍ത്താവ് അവളോട് മോശമായി പെരുമാറുകയും  വീട്ടിലേക്ക് അയക്കുകയും ചെയ്തു. അന്നു മുതലാണ് യഥാര്‍ത്ഥത്തില്‍ ഭൂമികയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ കഴിയാന്‍ വേണ്ടി അമ്മ അവരെ പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുന്ന ഒരു പെണ്‍ കൂടിയായി അവള്‍ വളര്‍ന്നു.

16 വയസ്സുള്ളപ്പോള്‍,  സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ സംരക്ഷിക്കാനായി, സെക്യൂരിറ്റി ഗാര്‍ഡിന്റെ വേഷമണിയാന്‍ തുടങ്ങി.  ആളുകളെ സംരക്ഷിക്കുന്നതില്‍ എപ്പോഴും താല്‍പ്പര്യമുണ്ടായിരുന്ന ഭൂമിക സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചു. പക്ഷേ അതില്‍ പിതാവിന് അത്ര താത്പര്യമുണ്ടായിരുന്നില്ല. എല്ലാ ദിവസവും പഠനത്തോടൊപ്പം  9 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ ജോലി ചെയ്യാനും ഭൂമിക സമയം കണ്ടെത്തി. 18 മണിക്കൂര്‍ നീണ്ടുനിന്ന ജോലിക്കിടയിലും മികച്ച മാര്‍ക്ക്  കരസ്ഥമാക്കി അച്ഛന്റെ അഭിമാനമായി. 

ക്ലബ്ബുകളില്‍ മുഴുവന്‍ സമയവും വനിത 'സെക്യൂരിറ്റി ഗാര്‍ഡ്' ആയി ജോലി ചെയ്യാനായതിന് ശേഷം, കൂടുതല്‍ സ്ത്രീകള്‍ ഇതില്‍ പങ്കുചേരാന്‍ തുടങ്ങി. പക്ഷേ തങ്ങളെ സംരക്ഷകരായി കണക്കാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുല്യ പദവിക്ക് വേണ്ടി  കഠിനമായി പോരാടേണ്ടി വന്നു. 

'ഞാന്‍ എത്ര ശക്തനോ ധൈര്യമോ ആയിരിക്കാന്‍ ശ്രമിച്ചാലും, ഞാന്‍ ഒരു സ്ത്രീയായതിനാല്‍ ലോകം എന്നെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്.' പുരുഷ ഗാര്‍ഡുകളുമായി മത്സരിക്കാനുള്ള ശക്തിയില്ലെന്ന സമൂഹത്തിന്റെ ചിന്ത തന്റെ പരിശ്രമത്തെ കൂടുതല്‍ ശക്തമാക്കിയതായി അവര്‍ പറയുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ ഒരേ പ്ലാറ്റ്‌ഫോം നല്‍കുന്നതിന് എഴുന്നേറ്റു നിന്ന് ഒറ്റയ്ക്ക് പോരാടാണമെന്നും അവര്‍ ഉപദേശിക്കുന്നു.

Read more topics: # Security Guard,# Success Story
Success story of a female security guard.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES