കായികുടുംബത്തില്‍ നിന്നും സിനിമാരംഗത്തേക്ക് ചുവടുറപ്പിച്ച് ദീപിക: ബോളിവുഡ് സിനിമാ രംഗത്തെ ഗ്ലാമര്‍ നായികയായി അരങ്ങേറ്റം

Ladiesfest
 കായികുടുംബത്തില്‍ നിന്നും സിനിമാരംഗത്തേക്ക് ചുവടുറപ്പിച്ച് ദീപിക: ബോളിവുഡ് സിനിമാ രംഗത്തെ ഗ്ലാമര്‍ നായികയായി അരങ്ങേറ്റം

   ബോളിവുഡ് സിനിമാ രംഗത്തെ തിരക്കേറിയ താരമാണ് ദീപിക പദുകോണ്‍. ഹിന്ദി സിനിമാരംഗത്ത് കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികയെന്ന ക്രഡിറ്റും താരത്തിനു സ്വന്തം. മോഡല്‍ായി കരിയര്‍ ആരംഭിച്ച ദീപിക കന്നട ചിത്രമായ ഐശ്വര്യയിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത.് പിന്നീട് 2007 -ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെയാണ് ഹിന്ദി സിനിമാ രംഗത്തും ചുവടുറപ്പിച്ചു. ചിത്രം വന്‍ വിജയമായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും ലഭിച്ചു. അഭിനയത്തിലും മോഡലിങ്ങിലും മാത്രമല്ല എല്ലാ മേഖലകളിലും സജീവ സാനിധ്യമാണ് ദീപിക. കായിക പശ്ചാത്തലമുളള കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്ന ദീപിക അഭിനയ ജീവിതം സ്വയം തിരഞ്ഞെടുക്കുകയായിരു

കുട്ടിക്കാലവും കുടുംബവും

   ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്ന പ്രകാശ് പദുക്കോണിന്റെയും ട്രാവല്‍ ഏജന്റായ ഉജ്ജലയുടേയും മൂത്തമകളാണ്് ദീപിക. സഹോദരിയായ അനൂജ ഗേള്‍ഫ് താരമാണ്. കായിക കുടുംബത്തില്‍ വളര്‍ന്ന ദീപീക അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും വ്യത്യസ്തമായി തന്റെ വഴി തിരഞ്ഞെടുത്തു. 11 -ാം വയസ്സുവരെ ഡെന്‍മാക്കിലായിരുന്നു പഠനവും ജീവിതവും. പിന്നീട് ബാഗ്‌ളൂരിലേക്ക് താമസം മാറി. സ്്കൂള്‍ കാലഘട്ടം ഡെന്‍മാക്കിലെ സോഫിയ ഹൈസ്‌കൂളില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നുളള പഠനം ബാഗ്‌ളൂരിലെ മൗണ്ട് കാര്‍മല്‍ കോളജിലും ചെയ്തു. 

സിനിമാ ജീവിതം

 ന്നട ചിത്രമായ ഐശ്വര്യയാണ് ആദ്യ സിനിമ. 2007 -ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമാ രംഗത്ത് തുടക്കം കുറിച്ചു. മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാല്‍ താരത്തിനു സാധിച്ചു. ബച്നാ എ ഹസീനോ, ചാന്ദിനി ചൗക് ടു ചൈന, ബില്ലു, ലവ് ആജ് കല്‍, മേ ഔര്‍ മിസ്സ്സ് ഖന്ന, കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്, ഹൗസ്ഫുള്‍, ലഫങ്കേ പരിന്തെ, ബ്രേക്ക് കെ ബാദ്, ഖേലേ ഹം ജീ ജാന്‍ സേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ മികവുറ്റതാക്കാന്‍ ദീപികക്ക് സാധിച്ചു. 


പ്രണയവും വിവാഹവും

   മാര്‍ച്ച് 2008ല്‍, ബച്ചനാ എ ഹസീനോ' എന്ന ചിത്രത്തിന്റെ  സെറ്റില്‍ വെച്ച്  രണ്‍ബീര്‍ കപൂറിനെ പരിചയപെട്ടു. സെറ്റില്‍ വെച്ച് കണ്ടുമുട്ടിയതിനു ശേഷം മാര്‍ച്ച് 2008ല്‍, ദീപിക രണ്ബീര്‍ കപൂറുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. നവംബര്‍ 2009ല്‍, വേര്‍പിരിഞ്ഞതിനു ശേഷം തന്റെ വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ദീപിക തീരുമാനിച്ചു. 2010ല്‍, ദീപിക കിംഗ്ഫിഷറിന്റെ മേധാവി വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ഥ് മല്ല്യയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതിനെയെല്ലാം ദീപിക നിഷേധിച്ചു. അതിനുശേഷം 2018 നവംബറില്‍ ദീപികയും രണ്‍ബീര്‍ കപൂറും ഒരുമിച്ചു. താരങ്ങളുടെ പ്രണയം ബേളിവുഡ് ഏറ്റെടുത്തു. കോടിക്കണക്കിനു രൂപ ചിലവഴിച്ചാണ് താര വിവാഹം നടന്നത്. അതിലുശേഷമുളള അവരുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. പുതുനായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നതും താരം കൂടിയാണ് ദീപിക. 

life story of deepika padukon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES